
പട്ടാമ്പി ∙ മഴയത്ത് ചെളി, മഴ മാറിയാൽ പൊടി. ഓണനാളുകളിലെ റോഡ് പണി പട്ടാമ്പി ടൗണിലെത്തുന്നവരെ ദുരിതത്തിലാക്കുന്നു.
പട്ടാമ്പി –കുളപ്പുള്ളി റോഡ് നവീകരണത്തിന്റെ ഭാഗമായാണു മേലെ പട്ടാമ്പി – ചെർപ്പുളശ്ശേരി റോഡ് ജംക്ഷൻ മുതൽ അലക്സ് തിയറ്റർ വരെയുള്ള ഒരു കിലോമീറ്ററിൽ താഴെ വരുന്ന റോഡ് വീതി കൂട്ടി നവീകരിക്കുന്നത്. രണ്ടു മാസം മുൻപ് ആരംഭിച്ച റോഡ് നവീകരണത്തിനു മഴ തടസ്സമായി.
മഴ മാറി പണി തുടങ്ങിയാൽ ദിവസങ്ങൾക്കകം വീണ്ടും മഴയെത്തും.
തുടങ്ങിയും മുടങ്ങിയും നടക്കുന്ന റോഡ് പണി ഒടുവിൽ നടത്തുന്നത് ഓണ നാളുകളിലാണ്. ഓണത്തിന് മുൻപു തീർക്കേണ്ട
പണിയാണ് ഓണനാളുകളിൽ മഴ വകവയ്ക്കാതെ നടത്തുന്നത്. ടൗണിലെ തകർന്ന റോഡും നവീകരണത്തിനായി പൊളിച്ച റോഡുമെല്ലാം കാരണം പട്ടാമ്പിയിൽ വരാൻ തന്നെ എല്ലാവരും മടിക്കുകയാണ്.
വാഹനങ്ങൾ ഇഴഞ്ഞു നീങ്ങിയും കുഴിയിലിറങ്ങിക്കയറിയും വേണം പോകാൻ. 10 മിനിറ്റ് മുതൽ അര മണിക്കൂർ വരെ ഗതാഗതക്കുരുക്കിൽ കിടക്കേണ്ടി വരുന്നതോടെ വാഹന യാത്രക്കാരും വഴി യാത്രക്കാരുമെല്ലാം വിഷമത്തിലാണ്.
ഓണ വ്യാപാരം നടക്കുന്ന സമയത്തു റോഡരികിലെ അഴുക്കുചാൽ നിർമാണവും റോഡ് വീതി കൂട്ടലുമെല്ലാം കാരണം വ്യാപാരികളും വിഷമത്തിലായി.
പട്ടാമ്പി ടൗണിനെ ഒഴിവാക്കി മറ്റു ടൗണുകളിലേക്ക് ആവശ്യക്കാർ പോകുന്നതോടെ റോഡ് നവീകരണം ഓണ വ്യാപാരത്തെ ബാധിച്ചതായി വ്യാപാരികൾ പറയുന്നു. വൈദ്യുതിത്തൂണുകളും ജല വിതരണ പൈപ്പുകളും മാറ്റി സ്ഥാപിക്കൽ, അഴുക്കുചാൽ നിർമാണം, ഇതിനെല്ലാം പുറമേ റോഡ് നിർമാണത്തിനായി ഇറക്കിയിട്ട
പാറപ്പൊടിയും മെറ്റലും മണ്ണും പണിക്കായി എത്തിച്ച യന്ത്രങ്ങളും ഇതിനിടയിലൂടെയുള്ള വാഹനത്തിരക്കുമെല്ലാം കാരണം ടൗൺ തിരക്കൊഴിഞ്ഞ നേരമില്ല.
ഗതാഗതം തിരിച്ചുവിടാൻ മറ്റു വഴികളില്ലാത്തതിനാൽ ഗതാഗതം നിരോധിച്ചുള്ള റോഡ് നവീകരണം സാധ്യമല്ലാത്തിനാൽ റോഡ് പണി തീരുംവരെ ദുരിതം തുടരും. പണി തീരുന്നതോടെ റോഡിനു വീതി കൂടുമെന്നതിനാൽ നവീകരണ സമയത്തുള്ള താൽക്കാലിക ദുരിതം അനുഭവിക്കുകയല്ലാതെ മറ്റു വഴികളില്ല.
അതേസമയം, ഓണക്കാലത്ത് എല്ലാവർക്കും ടൗണിൽ വരേണ്ട സമയത്തു ഗതാഗതക്കുരുക്കുണ്ടാക്കുന്ന റോഡ് പണിയെ പഴിച്ചാണ് എല്ലാവരും ഇതു വഴി കടന്നുപോകുന്നത്.
പട്ടാമ്പി റോഡിന്റെ തകർച്ചയും കുഴികളും സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]