
കായംകുളം∙ ശുചിമുറിയില്ലാത്തത് കാരണം സ്വകാര്യ ബസ് സ്റ്റാൻഡിലൂടെ യാത്ര ചെയ്യുന്നവർക്ക് മൂക്ക് പൊത്തിപ്പിടിക്കേണ്ട അവസ്ഥ നഗരസഭ കൗൺസിലിൽ ചർച്ചയായത് സംഘർഷാവസ്ഥയ്ക്ക് ഇടയാക്കി. നഗരസഭാധ്യക്ഷയും പ്രതിപക്ഷവുമായുള്ള രൂക്ഷമായ വാക്കുതർക്കത്തിനും ബഹളത്തിനുമൊടുവിൽ യുഡിഎഫ് കൗൺസിലർ കെ.പുഷ്പദാസിനെ കൗൺസിലിൽ നിന്ന് ഒരു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തു.
ശുചിമുറി നിർമിക്കാത്തതിന്റെ ദുരിതം വിവരിക്കുന്ന മലയാള മനോരമ പത്രം ഉയർത്തിക്കാട്ടി കൗൺസിലിൽ പുഷ്പദാസ് എണീറ്റതോടെയാണ് ബഹളമായത്. ഇത് വിശദീകരിക്കാതെ മറ്റ് അജൻഡകളിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് യുഡിഎഫ് അംഗങ്ങൾ ഒന്നടങ്കം പറഞ്ഞതോടെ രൂക്ഷമായ ബഹളമായി.
എന്നാൽ, ഇതിന് വിശദീകരണം നൽകാതെ നഗരസഭാധ്യക്ഷ പി.ശശികല അജൻഡയിലേക്ക് കടന്നതോടെ യുഡിഎഫ് അംഗങ്ങൾ അധ്യക്ഷയ്ക്ക് നേരെ പാഞ്ഞടുത്തു.
ഇതിനിടെയാണ് പുഷ്പദാസിനെ സസ്പെൻഡ് ചെയ്തതായി കൗൺസിലിനെ അറിയിച്ചത്. അജൻഡകളെല്ലാം പാസായതായും വ്യക്തമാക്കി കൗൺസിൽ യോഗം പിരിച്ചുവിടുകയായിരുന്നു. കൗൺസിൽ യോഗം അകാരണമായി പിരിച്ചുവിട്ട
അധ്യക്ഷയുടെ നടപടി നിയമവിരുദ്ധമാണെന്ന് യുഡിഎഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു.
ശുചിമുറി പൊളിച്ചു പണിയാൻ മാസങ്ങൾക്കു മുൻപ് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നിട്ടും വൈകിപ്പിച്ചത് സ്വകാര്യ വ്യക്തിയെ സഹായിക്കാനാണെന്ന് പാർലമെന്ററി പാർട്ടി ലീഡർ സി.എസ്.ബാഷ ആരോപിച്ചു. ഇതേസമയം നഗരസഭ എൻജീനിയറും കരാറുകാരനും നിർമാണം തുടങ്ങുന്നതിന്റെ ഭാഗമായി സ്ഥലത്ത് പോയപ്പോൾ ചില തടസ്സങ്ങൾ നേരിട്ടിരുന്നു.
ഇക്കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും നിർമാണം ഉടൻ ആരംഭിക്കുമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]