
കരിവെള്ളൂർ∙ ‘ചെപ്പു കിലുക്കണ ചങ്ങാതീ, നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂലെ… മിന്നണതെന്താണയ്യയ്യാ നല്ല കുന്നിക്കുരു മണി പൊൻമാലാ…’ വടക്കെ മണക്കാട്ടെ എം.വി.തമ്പാൻ താളത്തിൽ പാടിയപ്പോൾ ഒപ്പമുള്ളവർ ഏറ്റുചൊല്ലി. കരിവെള്ളൂർ നോർത്ത് എയുപി സ്കൂളിലാണ് മുത്തച്ഛന്മാരും മുത്തശ്ശിമാരും പേരമക്കൾക്കൊപ്പമിരുന്ന് പാട്ടുപാടിയും കഥ പറഞ്ഞും അനുഭവങ്ങൾ പങ്കുവച്ചത്.
സാധാരണ യോഗങ്ങൾക്ക് അച്ഛനും അമ്മയുമാണ് പങ്കെടുക്കാറ്. പേരമക്കൾ പഠിക്കുന്ന സ്കൂളിൽ ഞങ്ങൾക്കും ഒരു ദിവസം പോകണമെന്ന ആഗ്രഹം ഉയർന്നപ്പോഴാണ് വിദ്യാലയം രണ്ട് തലമുറകളുടെ ഒത്തുചേരലിന് വഴിയൊരുക്കിയത്.
‘പയമ ചിരിമ’ എന്ന പേരു നൽകിയ പരിപാടിയിൽ
മുത്തച്ഛന്മാരും മുത്തശ്ശിമാരും പഴയ പാട്ട് പാടിയപ്പോൾ കുട്ടികൾ വേടന്റെ ‘കടലമ്മ കരഞ്ഞല്ലേ പെറ്റത്’ എന്ന ന്യൂ ജെൻ പാട്ടു പാടി. മുത്തച്ഛന്മാർ കഴിക്കുന്ന മരുന്നുകളുടെ പേരുകളും ഇഷ്ട
വിഭവങ്ങളും കുട്ടികൾ വിളിച്ചുപറഞ്ഞു. പേരമക്കളുടെ ഇഷ്ടങ്ങളെ കുറിച്ച് അവരും സംസാരിച്ചു.
പഴയകാലത്തെ സ്കൂൾ അനുഭവങ്ങൾ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തി. നാൽപതോളം മുത്തഛന്മാരും മുത്തശ്ശിമാരും ഒരിക്കൽ കൂടി വിദ്യാലയത്തിന്റെ പടികയറാൻ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. കെ.വി.ചന്ദ്രമതി, സി.ശാന്ത, എൻ.
കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ഓർമകൾ പങ്കുവച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]