
പുന്നയൂർക്കുളം ∙ പരൂർ പടവ് പാടശേഖരത്തെ കർഷകർക്ക് നെല്ലിന്റെ പണം ഓണം ആയിട്ടും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പുന്നയൂർക്കുളം പഞ്ചായത്ത് ഓഫിസിനു മുൻപിൽ കണ്ണീർപ്പൂക്കളം ഒരുക്കി. 5 മാസം മുൻപ് സപ്ലൈകോ നെല്ല് സംഭരിച്ചെങ്കിലും പണം ലഭിച്ചിട്ടില്ല. കടം കാരണം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.
ജീവിതച്ചെലവിനു പോലും ബുദ്ധിമുട്ടുന്നതായി കർഷകർ പറയുന്നു. നെല്ലിന്റെ വില ഉടൻ കിട്ടുമെന്ന് പ്രഖ്യാപിച്ച എംഎൽഎ ഇതേപ്പറ്റി മിണ്ടുന്നില്ലെന്നും കർഷകർ ആരോപിച്ചു.
പടവ് ഭാരവാഹികളായ കുന്നംകാട്ടിൽ അബൂബക്കർ, ടി.കെ.ഹസൻ, എ.ടി.ജബ്ബാർ, വിനോദ് എന്നിവർ നേതൃത്വം നൽകി.
പരൂർ, ഉപ്പുങ്ങൽ കോൾപടവുകളിൽ മാത്രം കർഷകർക്ക് കിട്ടാനുള്ളത് 3.61 കോടി രൂപയാണ്. 25,000 രൂപ മുതൽ 30 ലക്ഷം വരെ കിട്ടാനുള്ള കർഷകരുണ്ട്.
നെല്ലിന്റെ പണം കിട്ടുമ്പോഴാണ് വളം, കീടനാശിനി, ട്രാക്ടർ എന്നിവർക്ക് കൊടുക്കാനുള്ള ബാക്കി തുക കൊടുത്തുതീർക്കുക പതിവ്. എന്നാൽ അതും സാധിക്കാത്ത ഗതികേടിലാണെന്ന് കർഷകർ പറയുന്നു.
നെല്ലിന്റെ പണം കിട്ടാത്തതിൽ പ്രതിഷേധിച്ച് ഏഴാമത്തെ സമരമാണ് കർഷകർ നടത്തുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]