
വാഷിങ്ടൻ∙ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെ നടപടിയെ വിമർശിച്ച് വൈറ്റ്ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തെ ‘മോദി യുദ്ധം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തിയാൽ യുഎസ് ഏർപ്പെടുത്തിയ താരിഫിൽ ഇളവു നൽകാമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടെലിവിഷന് നല്കിയ അഭിമുഖത്തിലാണ് നവാരോ ഇക്കാര്യം അറിയിച്ചത്.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ യുദ്ധത്തിന് ഇന്ത്യ സഹായം നൽകുകയാണെന്നും ക്രൂഡ് ഓയിൽ വാങ്ങുന്നത് മോസ്കോയുടെ സൈനിക ശ്രമങ്ങളെ ശക്തിപ്പെടുത്തുമെന്നു അദ്ദേഹം പറഞ്ഞു.
ക്രൂഡ് ഓയിൽ വാങ്ങുന്നതിലൂടെ ലഭിക്കുന്ന പണം മുഴുവൻ റഷ്യ യുദ്ധത്തിനാവശ്യമായ യന്ത്രങ്ങളും മറ്റും വാങ്ങാനാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുകയാണെങ്കിൽ യുഎസ് താരിഫുകളിൽ 25% കുറവ് ലഭിക്കുമെന്നും നവാരോ അഭിമുഖത്തിൽ പറഞ്ഞു. മോദി ഒരു മികച്ച നേതാവാണ്.
പക്വതയുള്ള ആളുകളുള്ള പക്വതയുള്ള ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാരത്തിന്റെ കാര്യത്തിൽ ഇന്ത്യക്കാർ അഹങ്കാരികളാണെന്നതാണ് ഞങ്ങളെ അലട്ടുന്നതെന്നും എവിടെ നിന്നും ഞങ്ങൾക്ക് എണ്ണ വാങ്ങാം എന്നതാണ് അവരുടെ നിലപാടെന്നും നവാരോ ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കി.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @IDU എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]