
ബാലുശ്ശേരി ∙ പുത്തൂർവട്ടം വിആർ എന്റർപ്രൈസസ് എച്ച്പി പമ്പിൽ പെട്രോൾ നിറയ്ക്കാൻ എത്തിയ കാറിൽനിന്നു തീ ഉയർന്നതു പരിഭ്രാന്തി പരത്തി. ചടുലവും സമയോചിതവുമായ ഇടപെടൽ നടത്തിയ പമ്പ് ജീവനക്കാർ അപായം ഒഴിവാക്കി.
പെട്രോൾ നിറച്ച ശേഷം കാർ സ്റ്റാർട്ട് ചെയ്തപ്പോഴാണു ബോണറ്റിനുള്ളിൽ നിന്നു തീയും പുകയും ഉയർന്നത്. ഉടൻ യാത്രക്കാരോട് പുറത്തിറങ്ങാൻ പറഞ്ഞ പമ്പിലെ ജീവനക്കാർ അഗ്നിശമനി ഉപയോഗിച്ച് തീ നിയന്ത്രണ വിധേയമാക്കിയങ്കിലും പൂർണമായി കെടുത്താനായില്ല.
6 കുറ്റി അഗ്നിശമനി ഉപയോഗിച്ച ശേഷം പിന്നീട് മണലും വെള്ളവും ഉപയോഗിച്ച് പരമാവധി തീ കെടുത്തി.
അതിനു ശേഷം കാർ തള്ളി സമീപത്തെ വാട്ടർ സർവീസ് സെന്ററിൽ എത്തിച്ച് വെള്ളം പമ്പ് ചെയ്തു തീ പൂർണമായി അണച്ചു. സമീപത്തെ കൺവൻഷൻ സെന്ററിൽ വിവാഹ സൽക്കാരത്തിന് എത്തിയതായിരുന്നു കാർ യാത്രക്കാർ.
നരിക്കുനിയിൽ നിന്ന് അഗ്നിരക്ഷാ സേന സ്ഥലത്ത് എത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]