
തൃശൂർ ∙ ഓണക്കിറ്റ് വിതരണത്തിനു തുടക്കമായെങ്കിലും ഭൂരിപക്ഷം റേഷൻകടകളിലും കിറ്റ് വിതരണത്തിനെത്തിയിട്ടില്ല. കിറ്റിൽ ഉൾപ്പെടുത്താനുള്ള സാധനങ്ങളിൽ ചിലതു സപ്ലൈകോയിലെത്താത്തതാണു വിതരണം വൈകാൻ കാരണം.
സാധനങ്ങൾ പൂർണമായി എത്തിയ ചിലയിടങ്ങളിൽ വിതരണത്തിനുള്ള സഞ്ചി എത്തിയിട്ടില്ല.
ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞു രണ്ടു ദിവസമായിട്ടും കിറ്റ് വിതരണം തുടങ്ങാൻ കഴിയാതെ വന്നതോടെ അടുത്ത ദിവസങ്ങളിൽ റേഷൻകടകളിൽ കനത്ത തിരക്കിനു സാധ്യതയേറി. 5.92 ലക്ഷം മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമകിറ്റിന് അർഹതയുള്ളവർക്കുമാണു ഓണക്കിറ്റ് വിതരണം ചെയ്യുന്നത്.
ഒരു കിലോഗ്രാം പഞ്ചസാര, അരക്കിലോ വെളിച്ചെണ്ണ, കാൽക്കിലോ വീതം തുവരപ്പരിപ്പ്, ചെറുപയർ, വൻപയർ, തേയില, 50 ഗ്രാം കശുവണ്ടി, 50 മില്ലീലീറ്റർ നെയ്യ്, 200 ഗ്രാം പായസം മിക്സ്, 100 ഗ്രാം വീതം സാമ്പാർപ്പൊടി, മുളകു പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഒരു കിലോ ഉപ്പ്, തുണിസഞ്ചി എന്നിവയാണു കിറ്റിൽ ഉൾപ്പെടുന്ന സാധനങ്ങൾ.
കയറ്റിറക്കു കൂലിയടക്കം ഒരു കിറ്റിന് 710 രൂപയാണു സർക്കാർ കണക്കാക്കുന്ന ചെലവ്. അരക്കിലോയ്ക്ക് 200 രൂപാ നിരക്കുള്ള െവളിച്ചെണ്ണ ആണു പട്ടികയിലെ വിലയേറിയ ഇനം.
കിറ്റ് വിതരണം തുടങ്ങിയെന്ന ധാരണയിൽ കാർഡുടമകൾ രണ്ടു ദിവസമായി റേഷൻ കടകളിലെത്തുന്നുണ്ടെങ്കിലും കിറ്റ് വന്നിട്ടില്ലെന്ന മറുപടിയാണു ലഭിക്കുന്നത്.
അതേസമയം, വിവിധ തൊഴിൽവിഭാഗങ്ങൾക്കു സർക്കാർ പ്രഖ്യാപിച്ച ഉത്സവ ബത്തയും ബോണസും റേഷൻ വ്യാപാരികൾക്കും സെയിൽസ്മാൻമാർക്കും നൽകാൻ നടപടിയെടുക്കാത്തതിൽ റേഷൻവ്യാപാര മേഖലയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]