
വടകര∙ ഷാഫി പറമ്പിൽ എംപിയെ റോഡിൽ തടയുകയും അസഭ്യം വിളിക്കുകയും ചെയ്തതിൽ നാടെങ്ങും പ്രതിഷേധം. വടകരയെ അക്രമത്തിലേക്കു കൊണ്ടു പോകാനുള്ള ശ്രമമാണ് സിപിഎം നടത്തുന്നതെന്നും അക്രമത്തെ മുഖ്യമന്ത്രി തള്ളിപ്പറയണമെന്നും മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഷാഫിക്കെതിരെ ഡിവൈഎഫ്ഐ നടത്തുന്ന സമരാഭാസം അവസാനിപ്പിച്ചില്ലെങ്കിൽ തെരുവിൽ നേരിടുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ പറഞ്ഞു. ഭരണവിരുദ്ധ വികാരത്തിൽ നിന്നു ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാനുള്ള സിപിഎമ്മിന്റെ വക്രബുദ്ധി ജനം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷാഫിക്കെതിരെ നടന്ന അക്രമത്തിൽ യുഡിവൈഎഫ് പ്രതിഷേധിച്ചു.
പ്രവർത്തകരെ സിപിഎം നിലയ്ക്കു നിർത്തണം: യുഡിഎഫ്
വടകര ∙ ജന പ്രതിനിധികളെ തെരുവിൽ തടഞ്ഞ് അസഭ്യം പറയുന്ന സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകരെ നിലയ്ക്കുനിർത്തണമെന്ന് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി. കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എൻ.പി.അബ്ദുല്ല ഹാജി. സതീശൻ കുരിയാടി, പി.പി.ജാഫർ, വി.കെ.അസീസ്, വി.കെ.പ്രേമൻ, സി.കെ.ഹരിദാസൻ, രഞ്ജിത്ത് കണ്ണോത്ത്, പി.പി.കമറുദീൻ എന്നിവർ പ്രസംഗിച്ചു.
ഷാഫി പറമ്പിലിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള നീക്കം പ്രതിരോധിക്കുമെന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല പറഞ്ഞു. പാലക്കാട് നിന്നു വടകരയിൽ കൊണ്ടു വന്ന് ജയിപ്പിച്ചിട്ടുണ്ടെങ്കിൽ സംരക്ഷിക്കാനും ഞങ്ങൾക്കറിയാം.
യുഡിവൈഎഫ് റോഡ് ഉപരോധിച്ചു
വടകര ∙ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ തെരുവിൽ തടഞ്ഞതിൽ പ്രതിഷേധിച്ചു യുഡിവൈഎഫ് നിയോജകമണ്ഡലം കമ്മിറ്റി നഗരത്തിൽ റോഡ് ഉപരോധിച്ചു.
പി.കെ.സി.അഫ്സൽ, സി.സി.നിജിൻ, അഫ്നാസ് ചോറോട്, അൻസീർ പനോളി, മുഹമ്മദ് മിറാഷ്, സജിത്ത് മാരാർ എന്നിവർ പ്രസംഗിച്ചു.
യുഡിഎഫ് പ്രകടനം നടത്തി
കക്കട്ടിൽ∙ വടകരയിൽ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ തടഞ്ഞതിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. യുഡിഎഫ് നേതാക്കളായ എലിയാറ ആനന്ദൻ, സി.കെ.അബു, പി.പി.അശോകൻ, കെ.കെ.രാജൻ, ഒ.വനജ, വി.വി.വിനോദൻ, പി.കെ.മജീദ്, കെ.അനന്തൻ, എൻ.കെ.നസീർ, ടി.വി.രാഹുൽ, അരുൺ മൂയ്യോട്ട്, കെ.അജിൻ, എൻ.പി.ജിതേഷ് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]