
കോങ്ങാട് ∙ രാവിലെ സ്കൂൾ സമയത്ത് 5 കുരുന്നുകൾ ദാരുണമായ അപകടത്തിന് ഇരയായതിന്റെ ആശങ്കയും ആകുലതയും നാടിനെ വല്ലാതെ ഉലച്ചു. അപകട
സ്ഥലത്തു വലിയ ജനക്കൂട്ടമെത്തി. രാവിലെ മദ്രസ പഠനം കഴിഞ്ഞു.
വീട്ടിലെത്തി ഭക്ഷണം കഴിച്ചു തിരിച്ചു സ്കൂളിലേക്കു പോകാനായി വന്ന കുട്ടികളാണു ദുരന്തം നേരിട്ടത്. പ്രദേശത്തെ ഇലക്ട്രിക് കടയുടെ സിസിടിവി ദൃശ്യങ്ങളിൽ അപകടത്തിന്റെ ഭീകരത തെളിഞ്ഞു.
കാർ ബസിന്റെ ഇടതുവശം വഴി ഓവർടേക്ക് ചെയ്തതാണ് അപകടത്തിനു വഴി വച്ചതെന്നു പൊലീസ് പറഞ്ഞു. ഇതിനിടെ ബസിൽ തട്ടിയ കാർ വട്ടം കറങ്ങി എതിർ ദിശയിൽ വന്നിരുന്ന ഓട്ടോയിൽ ഇടിക്കുകയായിരുന്നു.
അപകടം ഒഴിയാതെ മുണ്ടൂർ – തൂത പാത
കോങ്ങാട് ∙ മുണ്ടൂർ – തൂത പാത നവീകരണം കഴിഞ്ഞതോടെ അപകടം ഒഴിഞ്ഞ നേരമില്ല.
പാത മിനുങ്ങിയപ്പോൾ വാഹനവും ഒപ്പം അപകടവും പെരുകി. ബിഎംബിസി നിലവാരത്തിൽ പണിത റോഡിൽ യാത്രക്കാർക്ക് ഇഷ്ടവഴിയായി.
പെരിന്തൽമണ്ണ പോകാൻ ദൂരം കുറവുള്ള റൂട്ടായതിനാൽ ഭാരവാഹനം ഉൾപ്പെടെ ഇതുവഴി ഇരട്ടിച്ചു. എന്നാൽ, വളവും കയറ്റവും അതേപോലെ നിലനിർത്തി പാത പണിതതു വലിയ തിരിച്ചടിയായി.വീതി ആവശ്യത്തിന് ഇല്ലാത്തതിനാൽ ഉടനീളം നാലുവരിപ്പാത ഇല്ല.
അമിതവേഗം വില്ലനാകുന്നു. അതേസമയം, എഴക്കാട് ലേബർ സ്കൂൾ ബസ് സ്റ്റോപ്പിനു സമീപം ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു.
പരുക്കു സാരമുള്ളതല്ല.
കോങ്ങാട് ചല്ലിക്കലിൽ ഓട്ടോയിൽ കാറിടിച്ച് ആറു പേർക്കു പരുക്ക്
കോങ്ങാട് ∙ ചല്ലിക്കലിൽ ഓട്ടോയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ആറു പേർക്കു പരുക്കേറ്റു.
മദ്രസ ക്ലാസ് കഴിഞ്ഞു ഓട്ടോയിൽ വരുന്ന കുട്ടികൾക്കാണു പരുക്കേറ്റത്. അപകടത്തിൽപെട്ട
എല്ലാവരും ചല്ലിക്കൽ ലക്ഷം വീട്ടിൽ താമസിക്കുന്നവരാണ്. യൂസഫിന്റെ മകൾ സൻഹ ഫാത്തിമ (12), ഷാജഹാന്റെ മകൻ മുഹമ്മദ് മിൻഹാജ് (9), അബ്ദുല്ലയുടെ മകൻ ഹിസ്ബുല്ല (11), ഷാജഹാന്റെ മകൾ സനാ ഫാത്തിമ (11), യൂസഫിന്റെ മകൾ ഹുസ്ന (10), ഉസൈനാരുടെ മകൻ ഓട്ടോ ഡ്രൈവർ സുഹൈൽ (25) എന്നിവർക്കാണ് പരുക്കേറ്റത്.
സുഹൈലിന്റെ സഹോദരിയുടെ മക്കളാണ് അപകടത്തിൽപെട്ട മൂന്നു കുട്ടികൾ.
അയൽവാസികളാണു മറ്റു രണ്ടു പേർ. അഞ്ചു കുട്ടികളും കോങ്ങാട് ഗവ.യുപി സ്കൂൾ വിദ്യാർഥികളാണ്.
പരുക്കേറ്റ ആറു പേരെയും കോയമ്പത്തൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുട്ടികളുടെ കണ്ണിനും തലയ്ക്കും മുഖത്തും ഗുരുതരമായ പരുക്കുണ്ട്. ഇവരെ ജീവിതത്തിലേക്കു തിരികെ എത്തിക്കാൻ വിദഗ്ധ ചികിത്സ വേണ്ടി വരും.
ബുധൻ രാവിലെ 8.45നാണ് അപകടം. പാലക്കാട് ഭാഗത്തു നിന്നു വന്നിരുന്ന ബസിനെ ഇടതു വശം വഴി മറികടന്ന കാർ ബസിൽ തട്ടി നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോയിലേക്കു പാഞ്ഞു കയറുകയായിരുന്നു.
ഓട്ടോ യാത്രക്കാരുടെ പരുക്കു ഗുരുതരമാണ്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു.
കാർ ഓടിച്ച യുവക്ഷേത്ര കോളജ് വിദ്യാർഥിയായ ശ്രീജിത് ഉണ്ണി (20) നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]