
മാന്നാർ ∙ ഇന്റർ ലോക്ക് കട്ടയിടാൻ മാന്നാർ തൃക്കുരട്ടി ക്ഷേത്ര ജംക്ഷനിലെടുത്ത വൻകുഴി നികത്തി, ഇന്റർ ലോക്ക് ഓണത്തിനു ശേഷം ഇടും.സംസ്ഥാന പാതയിൽ മാന്നാർ പന്നായി കടവ് മുതൽ കോയിക്കൽ ജംക്ഷൻ വരെ ജലജീവൻ ശുദ്ധജല പദ്ധതിയുടെ പൈപ്പിടുന്നതിനെടുത്ത കുഴികൾ നേരാംവണ്ണം നികത്താത്തതു കാരണം അപകടങ്ങൾ പതിവായിരുന്നു. പരാതി ഏറിയപ്പോൾ പൊതുമരാമത്തു വകുപ്പ് ഇവിടെ ഇന്റർലോക്ക് കട്ടയിടാൻ പദ്ധതിയിട്ടു. ഒരാഴ്ച മുൻപ് തൃക്കുരട്ടി ക്ഷേത്ര ജംക്ഷൻ മുതൽ വടക്കോട്ട് 30 മീറ്റർ ഭാഗം ഒരടി താഴ്ചയിൽ മണ്ണുമാന്തിയുപയോഗിച്ചു കുഴിച്ച് ഇന്റർലോക്ക് കട്ടയിടാൻ നടപടി തുടങ്ങി. ഓണവിപണിയെ ബാധിക്കുമെന്നു കാട്ടി ഇതിനെതിരെ മാന്നാർ മർച്ചന്റസ് അസോസിയേഷൻ പൊതുമരാമത്തു വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്കു പരാതി നൽകി.
വ്യാപാരികളുടെ പരാതിക്കു പരിഹാരമായി ഇന്റർ ലോക്ക് കട്ടയിടീൽ ഓണത്തിനു ശേഷമാക്കി.
എന്നാൽ തൃക്കുരട്ടി ക്ഷേത്ര ജംക്ഷനിലെ ഓട്ടുപാത്രക്കടകളടക്കം 7 കടകളിൽ കയറണമെങ്കിൽ ഒരു മീറ്ററിലധികം വീതിയുള്ള കുഴികൾ കടക്കേണ്ട അവസ്ഥയായപ്പോൾ ഇത്രയും കടക്കാരും പരാതിയുമായി പൊതുമരാമത്തു വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറെ സമീപിച്ചു. ഒരാഴ്ച ഈ പാതാളക്കുഴി ഇങ്ങനെ കിടന്നു.
ഇതിനിടയിൽ ഇവിടെ കാറിൽ നിന്നും പുറത്തിറങ്ങിയപ്പോൾ വീണ് അമ്മയ്ക്കും കുഞ്ഞിനും നിസ്സാര പരുക്കേറ്റിരുന്നു.
തിരുവോണത്തിനു മുൻപ് ഈ കുഴിയിൽ ഇനിയും ജനത്തെ വീഴ്ത്തിയാൽ പണി പാളുമെന്നു മനസ്സിലാക്കി ഇവിടെയെടുത്ത അപകടക്കുഴികൾ ചൊവ്വാഴ്ച അർധരാത്രി നികത്തി പൊതുമരാമത്തു വകുപ്പ് തലയൂരി. യാത്രക്കാരുടെയും കടക്കാരുടെയും പരാതി സംബന്ധിച്ചു മലയാള മനോരമ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധയിൽ പെട്ട് പൊതുമരാമത്തു വകുപ്പ് ഒടുവിൽ തൃക്കുരട്ടിയിലെ വൻകുഴികൾ നികത്താൻ നടപടി സ്വീകരിക്കുയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]