
കൽപറ്റ ∙ കോഴിക്കോട് ജില്ലയിലുടെ ഭാഗമായതിനാൽ തന്നെ അടിയന്തര സാഹചര്യങ്ങളിൽ താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ വേണ്ടത്ര ഇടപെടലുണ്ടാകുന്നില്ലെന്നും ചുരത്തിന്റെ ഭരണനിർവഹണ ചുമതല വയനാടിന് നൽകണമെന്നും കോൺഗ്രസ് നേതാവ് ഗോകുൽദാസ് കോട്ടയിൽ ആവശ്യപ്പെട്ടു. 9–ാം വളവിന് സമീപത്ത് വ്യൂപോയിന്റിനോട് ചേർന്ന് മണ്ണിടിഞ്ഞത് കാരണം നൂറുക്കണക്കിന് യാത്രക്കാരാണു ചുരത്തിൽ കുടുങ്ങിയത്. ദൂരസ്ഥലങ്ങളിൽ നിന്നുപോലുമെത്തിയ വിദ്യാർഥികൾ അടക്കമുള്ളവർ പ്രയാസപ്പെട്ടു.
മറ്റൊരു ബദൽപാതയായ കുറ്റ്യാടി ചുരത്തിലും വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ചുരത്തിന് ബദൽപാത യാഥാർഥ്യമാക്കുന്നത് സംബന്ധിച്ച് അടിയന്തര നടപടികളുണ്ടാകണം. മരുതിലാവ്-ചിപ്പിലിത്തോട്, പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽപാതകൾ ഉടൻ യാഥാർഥ്യമാക്കണം. ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.
ചുരം റോഡിന്റെയും ബദൽപാതയുടെയും വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി അടിയന്തര സർവകക്ഷിയോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]