
ഗതാഗത നിയന്ത്രണം:
മണ്ണാർക്കാട്∙ ഗണേശോത്സവത്തോടനുബന്ധിച്ച് മണ്ണാർക്കാട് നഗരത്തിൽ ഇന്ന് ഉച്ചയ്ക്കു ശേഷം മൂന്ന് മുതൽ രാത്രി എട്ട് മണി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോഴിക്കോട്, പെരിന്തൽമണ്ണ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ആര്യമ്പാവ് നിന്നു തിരിഞ്ഞ് ശ്രീകൃഷ്ണപുരം, തിരുവാഴിയോട് വഴി പോകണം.
പാലക്കാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്നു തിരിഞ്ഞ് തിരുവാഴിയോട് ശ്രീകൃഷ്ണപുരം വഴിയാണ് പോകേണ്ടത്. അലനല്ലൂർ വഴിവരുന്ന വാഹനങ്ങൾ ചുങ്കത്തുനിന്ന് തിരിഞ്ഞ് ആര്യമ്പാവ് വഴി പോകണം.
മൂന്നു മണി മുതൽ 5 മണി വരെ മണ്ണാർക്കാട്ടേക്ക് വരുന്ന ചെറിയ വാഹനങ്ങൾ കുന്തിപ്പുഴ ബൈപാസ് വഴിയാണ് നെല്ലിപ്പുഴ ഭാഗത്തേക്ക് പോകേണ്ടത്. കല്ലടിക്കോട്∙ കല്ലടിക്കോട് ഇന്നു നടക്കുന്ന ഗണേശോത്സവ ഘോഷയാത്ര സംഗമത്തിന്റെ ഭാഗമായി വൈകിട്ട് 3 മുതൽ 6വരെ പാലക്കാട് ഭാഗത്തുനിന്നു വരുന്ന ഭാരം കൂടിയ വാഹനങ്ങൾ മുണ്ടൂർ, കോങ്ങാട് വഴി തിരിച്ചുപോകണമെന്ന് കല്ലടിക്കോട് പൊലീസ് അറിയിച്ചു.
ഇന്ന്
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
അധ്യാപക ഒഴിവ്
എടപ്പലം ∙ പിടിഎംവൈ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എച്ച്എസ്എസ്ടി ജൂനിയര്‍ പൊളിറ്റിക്കല്‍ സയന്‍സ് ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച സെപ്റ്റംബര്‍ 12നു രാവിലെ 10നു പ്ലസ്ടു ഓഫിസില്‍.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]