
തൃശൂർ ∙ പൊതു റോഡിലെയും നടപ്പാതയിലെയും മാർഗ തടസ്സങ്ങളും കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന ഹൈക്കോടതി വിധി നഗരത്തിലെ പല കച്ചവടക്കാർക്കും കോർപറേഷൻ ഇതുവരെയും ബാധകമാക്കിയിട്ടില്ല. ഓണം വിപണിയിൽ തിരക്ക് ഏറിയപ്പോൾ കച്ചവടം നടപ്പാതയിലേക്കും ഇറങ്ങി.
പാലസ് റോഡിന്റെ തുടക്കത്തിൽ പഴയ കൃഷ്ണൻ നായർ സ്റ്റുഡിയോയ്ക്ക് എതിർവശത്ത് നടപ്പാതയിൽ അനുമതിയില്ലാതെ കച്ചവടം നടത്തിയ 3 പൂക്കച്ചവട
സ്റ്റാളുകൾ കോർപറേഷൻ ആരോഗ്യവിഭാഗം കഴിഞ്ഞദിവസം ഒഴിപ്പിച്ചിരുന്നു. എന്നാൽ സമീപത്തെ കടക്കാർ നടപ്പാതയിലേക്ക് ഇറക്കിയും വൈദ്യുതിക്കാലിലേക്കു വലിച്ചുകെട്ടിയും പന്തലിട്ടെന്ന പരാതിയിൽ കോർപറേഷൻ ആരോഗ്യവിഭാഗം നടപടിയെടുത്തിട്ടില്ല.
ബന്ധപ്പെട്ട
അസി. എൻജിനീയറോട് ഇക്കാര്യം തിരക്കിയപ്പോൾ ‘നിങ്ങളോട് റിപ്പോർട്ട് ചെയ്യേണ്ട
കാര്യമില്ല’ എന്ന ധാർഷ്ട്യത്തോടെയുള്ള മറുപടിയാണ് ലഭിച്ചത്. പരാതി തനിക്കു ലഭിച്ചിട്ടില്ലെന്നും സെക്ഷനിൽ പരാതി ലഭിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടിയെടുക്കുമെന്നും സൂപ്രണ്ടിങ് എൻജിനീയർ പി.ആർ.ശ്രീലത പറഞ്ഞു.
കയ്യേറ്റം ഒരുകാരണവശാലും അനുവദിക്കില്ലെന്നും ഉടൻ നീക്കം ചെയ്യുമെന്നും മേയർ എം.കെ.വർഗീസ് പറഞ്ഞെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
പൂനിറച്ച ചാക്കുകൾ നടപ്പാതയിലും ഒഴിഞ്ഞ ചാക്കുകളും മറ്റു സാമഗ്രികളും ഉൾപ്പെടെ റോഡിലേക്ക് ഇറക്കിയുമാണ് വച്ചിരിക്കുന്നത്.
റോഡിലേക്ക് ഇറക്കി കെട്ടിയ പന്തലും നടപ്പാതയിലെ തടസ്സവും നീക്കാൻ ആവശ്യപ്പെട്ട് കടക്കാർക്കു നോട്ടിസ് നൽകുമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഒഴിപ്പിക്കൽ നടപടിക്കിടെ അറിയിച്ചിരുന്നു. സഞ്ചാര സ്വാതന്ത്ര്യം മുടക്കി റോഡിലേക്ക് ഇറക്കിക്കെട്ടിയ തടസ്സങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരനായ കെ.സി.ഉത്തമനാണ് കോർപറേഷൻ സെക്രട്ടറിക്കും ആരോഗ്യ–എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർക്കും കഴിഞ്ഞദിവസം പരാതി നൽകിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]