
നിയമ ലംഘനം കണ്ടെത്താൻ സ്ക്വാഡ്
കൽപറ്റ ∙ ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ ഓണക്കാലത്ത് അളവ്-തൂക്ക നിയമ ലംഘനങ്ങൾ കണ്ടെത്താൻ ജില്ലയിൽ 2 സ്ക്വാഡുകൾ പ്രവർത്തിക്കുന്നതായി ഡപ്യൂട്ടി കൺട്രോളർ അറിയിച്ചു. പൊതുജനങ്ങൾക്ക് അളവ്-തൂക്ക നിയമ ലംഘനങ്ങൾ സംബന്ധിച്ച പരാതികൾ കൺട്രോൾ റൂം നമ്പറിൽ അറിയിക്കാം. 04936203370
വെറ്ററിനറി ഡോക്ടർ
മാനന്തവാടി ∙ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന മൊബൈൽ വെറ്ററിനറി സർവീസ് പദ്ധതിയിലേക്കു വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 30നു രാവിലെ 11നു ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ. 9495030806.
വനിത കരാട്ടെ ട്രെയ്നർ
വൈത്തിരി ∙ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകാൻ അംഗീകൃത വനിതാ ട്രെയ്നർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
സെപ്റ്റംബർ 1നു വൈകിട്ട് 5ന് അകം അപേക്ഷ നൽകണം. 04936 255223
പാർട്ട് ടൈം സ്വീപ്പർ
കരണി ∙ സഹകരണ പരിശീലന കേന്ദ്രത്തിനു കീഴിൽ പ്രവർത്തിക്കുന്ന ആൺ/പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. ഏഴാം ക്ലാസ് ആണ് യോഗ്യതയുള്ള 18 നും 50 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 3നു വൈകിട്ട് 5ന് അകം അപേക്ഷ നൽകണം. 04936 293775.
സീറ്റൊഴിവ്
നടവയൽ∙ സിഎം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ ബിഎ മാസ്സ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം നാലുവർഷ ഡിഗ്രി കോഴ്സിൽ ഈഴവ, എസ്സി ഒബിഎച്ച് വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.
ബന്ധപ്പെട്ട വിഭാഗത്തിൽ ഉൾപ്പെട്ട
വിദ്യാർഥികൾ 24 ന് ഉച്ചയ്ക്ക് 12 നുള്ളിൽ കോളജ് ഓഫിസിൽ ബന്ധപ്പെടുക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]