
ചാത്തന്നൂർ ∙ ഗതാഗത പരിഷ്കരണത്തിലെ പാളിച്ചകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചു ഓട്ടോ തൊഴിലാളികൾ ചാത്തന്നൂർ പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഓട്ടോറിക്ഷകൾ കൂട്ടത്തോടെ നിരത്തിയിട്ടതോടെ പഞ്ചായത്ത് ഓഫിസിലേക്ക് ആളുകൾക്ക് കയറാനും ഇറങ്ങാനും കഴിയാത്ത അവസ്ഥയായി.
3 മാസം മുൻപ് ചാത്തന്നൂർ ജംക്ഷനിൽ നടപ്പാക്കിയ ഗതാഗത പരിഷ്കരണത്തെത്തുടർന്ന് സേവ്യർ റോഡിലെ വൺവേ സംവിധാനം പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ ഉച്ചയ്ക്കാണ് ഉപരോധ സമരം നടത്തിയത്.നിലവിൽ എൻഎച്ചിൽ നിന്നു സേവ്യർ റോഡിലേക്കു വാഹനങ്ങൾ പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.
കുമ്മല്ലൂർ റോഡിലൂടെ വരുന്ന വാഹനങ്ങൾ സേവ്യർ റോഡിലൂടെ അടിപ്പാതയ്ക്ക് മുന്നിൽ ദേശീയപാതയിൽ പ്രവേശിക്കുകയാണ്. ഇതിനു പകരം എൻഎച്ചിൽ നിന്നു സേവ്യർ റോഡിലേക്കു പ്രവേശിക്കുന്ന തരത്തിൽ വൺവേ സംവിധാനം ഏർപ്പെടുത്തണമെന്നാണ് ആവശ്യം.
മാർക്കറ്റ്, പോസ്റ്റ് ഓഫിസ്, സപ്ലൈകോ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങൾ ഈ റോഡിന്റെ വശത്താണ് പ്രവർത്തിക്കുന്നത്.
മണിക്കൂറുകൾ കാത്തു കിടന്നാൽ പോലും ഓട്ടം ലഭിക്കാത്ത അവസ്ഥയാണെന്നു ഓട്ടോ ഡ്രൈവർമാർ പറയുന്നു.ഓട്ടോ തൊഴിലാളികളുടെ ആവശ്യത്തിനു പിന്തുണയുമായി വ്യാപാരികളും രാഷ്ട്രീയ കക്ഷികളും, പഞ്ചായത്ത് മെംബർമാരും രംഗത്തു വന്നു. മെമ്മോറാണ്ടം നൽകിയെങ്കിലും പ്രശ്നം പരിഹരിക്കുകയോ ട്രാഫിക് കമ്മിറ്റി കൂടുകയോ ചെയ്യാതെ പഞ്ചായത്ത് പ്രസിഡന്റും പൊലീസും പിടിവാശിയും നിഷേധാത്മക നിലപാട് സ്വീകരിക്കുകയാണെന്നു പ്രതിഷേധക്കാർ ആരോപിച്ചു.
മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു, വൈസ് പ്രസിഡന്റ് ഒ.മഹേശ്വരി, ജി.ബിജു, കെപിസിസി വിചാർ വിഭാഗ് ജില്ലാ വൈസ് ചെയർമാൻ ചാത്തന്നൂർ രാമചന്ദ്രൻ പിള്ള, ജി.കെ.ജയപ്രകാശ്, കൺവീനർ കെ.പി.പ്രകാശ്, അപ്പുക്കുട്ടൻ, പ്രമോദ്, ജഹാംഗീർ, രമേശൻ, ബാബു തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി. സ്ഥലത്ത് എത്തിയ പൊലീസുമായി സിപിഎം ഏരിയ സെക്രട്ടറി പി.വി.സത്യൻ മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടത്തി.
ഇന്ന് വിശദമായ ചർച്ച നടത്താമെന്നു പൊലീസ് നൽകിയ ഉറപ്പിൽ ഉപരോധം സമരം അവസാനിപ്പിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]