
കുമരകം ∙ ബസ്ബേയുടെ പ്രവേശന കവാടം കുഴിയായി. കുമരകം റോഡിനോടു ചേർന്നുള്ള ഈ കുഴികളിൽ ഇറങ്ങിയാണു ബസുകളുടെ വരവും പോക്കും.
ചേർത്തല, വൈക്കം ഭാഗത്തു നിന്ന് ബസിൽ വരുന്ന യാത്രക്കാരെ ഇറക്കുന്നതും ഈ കുഴികളിലാണു. ബസ്ബേയിലേക്ക് കയറ്റി ബസ് നിർത്തി യാത്രക്കാരെ ഇറക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. മഴക്കാലമായാൽ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കും.
വെള്ളത്തിൽ ചവിട്ടിയാണ് യാത്രക്കാർ ഇതിലെ പോകുന്നത്.
റോഡ് വശത്ത് ബസ് നിർത്തി യാത്രക്കാരെ ഇറക്കുന്നത് അപകടത്തിനു സാധ്യത ഉണ്ടെന്നിരിക്കെയാണ് ഇങ്ങനെ ചെയ്യുന്നത്. റോഡിലൂടെ മറ്റു വാഹനങ്ങൾ പോകുന്ന സമയത്താണു യാത്രക്കാരുടെ ബസിൽ നിന്നുള്ള ഇറങ്ങുന്നതെങ്കിൽ അപകടം ഉണ്ടായേക്കാം. കോണത്താറ്റ് താൽക്കാലിക റോഡിലേക്കു കടക്കുന്ന കിഴക്കേക്കരയിലെ റോഡ് ഭാഗവും തകർന്നു തരിപ്പണമായി കിടക്കുന്നു.
വീതി കുറഞ്ഞ ഈ ഭാഗത്തേക്ക് ഇരുഭാഗത്തു നിന്നും വാഹനങ്ങൾ എത്തുന്നതോടെ കാൽനടക്കാർക്കു പോകാൻ കഴിയാത്ത അവസ്ഥയാണ്.
വാഹനങ്ങളുടെ തിരക്കിനിടെ കാൽനടക്കാർ പോയാൽ കാൽ പാദത്തിൽ വാഹനം കയറി അപകടം സംഭവിക്കാം എന്ന അവസ്ഥയാണ്. ബസ്ബേയിലെ കുഴികൾ അടയ്ക്കാനും കോണത്താറ്റ് പാലം ഭാഗത്തെ റോഡ് നന്നാക്കാനും നടപടി ഉണ്ടായില്ലെങ്കിൽ യാത്രക്കാരുടെ കാര്യം കഷ്ടത്തിലാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]