
രാജകുമാരി ∙ ഭൂപതിവു നിയമഭേദഗതി ചട്ട രൂപീകരണം വേഗത്തിലാക്കാൻ ഇടതു സർക്കാരിനെ പ്രേരിപ്പിച്ചത് ഇടുക്കിയിലെ പാർട്ടി ഓഫിസ് നിർമാണം.
ശാന്തൻപാറയിൽ ഭൂപതിവു ചട്ടപ്രകാരം പതിച്ചു നൽകിയ ഭൂമിയിൽ ചട്ടങ്ങൾ ലംഘിച്ച് സിപിഎം ഏരിയ കമ്മിറ്റി ഓഫിസിനു ബഹുനില കെട്ടിടം നിർമിച്ചതു വിവാദമായതോടെയാണു നിയമഭേദഗതിക്കു സർക്കാർ വേഗം കൂട്ടിയത്. നിരാക്ഷേപ പത്രം ഇല്ലാതെയാണു സിപിഎം ജില്ലാ സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള 8 സെന്റ് ഭൂമിയിൽ പാർട്ടി ഓഫിസിനു കെട്ടിടം നിർമിക്കുന്നതെന്ന് അതിജീവന പോരാട്ടവേദിയുടെ അഭിഭാഷകൻ 2023 ഓഗസ്റ്റ് 22നു ഹൈക്കോടതിയെ അറിയിച്ചിരുന്നു.തുടർന്നു നിർമാണം നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടു.
എന്നാൽ അന്നു രാത്രി തന്നെ കോടതിയുടെ വിലക്കു ലംഘിച്ചു നിർമാണം നടത്തി. ഇതു വാർത്തയായതോടെ ഇനിയാെരുത്തരവുണ്ടാകുന്നതു വരെ നിർമാണം പാടില്ലെന്നു ഹൈക്കോടതി നിർദേശിക്കുകയും കോടതിയലക്ഷ്യ നടപടികളിലേക്കു കടക്കുകയും ചെയ്തു.
ഒരു വർഷത്തിലധികം പാർട്ടി ഓഫിസിന്റെ നിർമാണം മുടങ്ങിയതോടെ പാർട്ടി പ്രവർത്തകർ പോലും സർക്കാരിൽ സമ്മർദം ചെലുത്തണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടു.
പിന്നീടു കോടതി വ്യവസ്ഥകളോടെ അനുമതി നൽകിയതിനാൽ ഓഫിസ് നിർമാണം പൂർത്തിയാക്കിയെങ്കിലും ഇതുവരെ ഉദ്ഘാടനം നടന്നിട്ടില്ല. അംഗീകൃത രാഷ്ട്രീയ പാർട്ടികൾ ചട്ടം ലംഘിച്ച് നിർമിച്ച ഓഫിസുകൾക്ക് ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനം ഫീസ് ഇൗടാക്കി ക്രമവൽക്കരിക്കാൻ പുതിയ ചട്ടത്തിൽ നിർദേശമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]