
വിദ്യാർത്ഥികൾക്ക് തെയ്യത്തെ അറിയാൻ അധ്യാപകർ തന്നെ നേരിട്ടു പകർത്തിയ തെയ്യ ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിച്ച് ഒരു സ്കൂൾ. കണ്ണൂർ ജില്ലയിലെ പിലാത്തറയ്ക്ക് സമീപത്തുള്ള കടന്നപ്പള്ളി യുപി സ്കൂൾ ആണ് തെയ്യത്തെ അറിയാൻ കുട്ടികൾക്കായി വേറിട്ടൊരു പരിപാടി സംഘടിപ്പിച്ചത് .
തെയ്യം അനുഷ്ഠാനത്തെ കുറിച്ച് കൂടുതൽ അറിയാനായി ചായില്യം എന്ന പേരിൽ വിവിധപരിപാടികൾ കഴിഞ്ഞ ദിവസം സ്കൂളിൽ നടന്നു. സ്കൂളിലെ ഫോക് ലോർ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നിരവധി തെയ്യങ്ങൾ അടങ്ങുന്ന തെയ്യം ഫോട്ടോ പ്രദർശനം, വീഡിയോ പ്രദർശനം, തെയ്യം പുസ്തക പരിചയം, തെയ്യം കോലധാരിയുമായുള്ള അഭിമുഖം എന്നിവ നടന്നു.
ഈ സ്കൂളിലെ തന്നെ അധ്യാപകരായ ശ്രീരാഗ് കെ കെ, പ്രിയേഷ് എം ബി എന്നിവർ ഏറെക്കാലം വിവിധ തെയ്യപ്പറമ്പുകളും മറ്റും സന്ദർശിച്ച് പകർത്തിയ ഫോട്ടോകളും വീഡിയോകളുമാണ് പ്രദർശനത്തിൽ ഉണ്ടായത്. ഒപ്പം തെയ്യക്കാഴ്ചകൾ എന്ന കൂട്ടായ്മയിലെ വിവിധ ഫോട്ടോഗ്രാഫർ മാർ പകർത്തിയ തെയ്യം ചിത്രങ്ങളും പ്രദർശനത്തിൽ ഉണ്ടായിരുന്നു.
180ൽ പരം തെയ്യം ഫോട്ടോകളും നൂറിൽ അധികം വ്യത്യസ്ത തെയ്യങ്ങളുടെ വീഡിയോകളും പ്രദർശിപ്പിച്ചു. പ്രശസ്ത തെയ്യം കോലധാരി കണ്ടോന്താറിലെ വിനു പെരുവണ്ണാൻ കുട്ടികളുമായി സംസാരിച്ചു.
ചടങ്ങിൽ ഹെഡ് മിസ്ട്രസ് ബിന്ദു ടീച്ചർ വിനു പെരുവണ്ണാനെ ഉപഹാരം നൽകി ആദരിച്ചു. ഈ പരിപാടിയിലൂടെ തെയ്യത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചുവെന്നും ഇത് വരെ കാണാത്ത ഒരുപാട് തെയ്യങ്ങൾ കാണാൻ സാധിച്ചു എന്നും കുട്ടികൾ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]