
ന്യൂയോർക്ക് ∙
മിനസോട സംസ്ഥാനത്ത് സ്വകാര്യ സ്കൂളിൽ നടന്ന വെടിവയ്പിൽ 2 കുട്ടികളടക്കം 3 പേർ
.
17 പേർക്കു പരുക്കേറ്റു. മിനിയപ്പലിസ് നഗരത്തിലെ അനൻസിയേഷൻ കാത്തലിക് സ്കൂളിൽ കുർബാനയിൽ പങ്കെടുക്കുകയായിരുന്ന കുട്ടികൾക്കുനേരെയാണു വെടിവയ്പുണ്ടായത്.
അക്രമി പിന്നീടു ജീവനൊടുക്കിയെന്നു
പറഞ്ഞു.
395 വിദ്യാർഥികളുള്ള ഒരു സ്വകാര്യ എലിമെന്ററി സ്കൂളാണിത്. മിനിസോട്ടയിലെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
പരുക്കേറ്റതിൽ ഭൂരിഭാഗവും കുട്ടികളാണ്. ഇവർ ചികിത്സയിൽ തുടരുന്നു.
ചിലരുടെ നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
…