
മുസാഫർപുർ (ബിഹാർ)∙ ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യ–പാക്ക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന യുഎസ് പ്രസിഡന്റ്
അവകാശവാദം പരാമർശിച്ച്
. ബിഹാറിൽ വോട്ടർ അധികാർ യാത്രയുടെ ഭാഗമായ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ട്രംപ് ഇന്ന് എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാമോ? പാക്കിസ്ഥാനുമായുള്ള സംഘർഷം നടന്നപ്പോൾ ട്രംപ് മോദിയെ വിളിച്ച് 24 മണിക്കൂറിനുള്ളിൽ പോരാട്ടം നിർത്താൻ പറഞ്ഞു.
മോദി അത് ഉടനടി അനുസരിച്ചു. ട്രംപ് എന്താണ് പറഞ്ഞതെന്ന് മാധ്യമങ്ങൾ നിങ്ങളെ കാണിക്കില്ല, കാരണം അവർ മോദിയെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ വ്യവസായ പ്രമുഖരെയും മാത്രമേ ശ്രദ്ധിക്കുന്നുള്ളൂ, എന്നെയും സ്റ്റാലിനെയെയും തേജസ്വിയെയും പോലുള്ളവരെ ശ്രദ്ധിക്കില്ല.
ബിജെപിയുടെ നേട്ടത്തിനായി വോട്ടുകൾ മോഷ്ടിക്കപ്പെട്ടുവെന്നതിന് ധാരാളം തെളിവുകൾ ഞാൻ പുറത്തുവിട്ടിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ കൊണ്ടുവരും.
നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതലാണ് ബിജെപി ജനങ്ങളുടെ വോട്ടുകൾ മോഷ്ടിക്കാൻ തുടങ്ങിയത്.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ സഹായത്തോടെ വോട്ടുകൾ മോഷ്ടിച്ചാണ് ബിജെപിയും മോദിയും അമിത് ഷായും തിരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നത്. ജീവിച്ചിരിക്കുന്ന നിരവധി ആളുകൾ മരിച്ചതായി കാണിച്ച് അവരുടെ വോട്ട് ഇവർ റദ്ദുചെയ്തു.
ധനികരുടെയല്ല, ദലിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും പേരുകളാണ് തിരഞ്ഞെടുപ്പു കമ്മിഷൻ നീക്കം ചെയ്യുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സാധാരണക്കാരുടെ ശബ്ദം കേൾക്കാൻ ആഗ്രഹിക്കാത്തതിനാലാണ് ഇങ്ങനെ ചെയ്യുന്നത്’’– രാഹുൽ ഗാന്ധി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]