
കോട്ടയം ∙ കോളജ് ക്യാംപസുകളിലും സ്കൂളുകളിലും ഇന്നലെ മുതൽ ഓണാഘോഷം ആരംഭിച്ചു. എങ്ങും ഓണം മൂഡ് അലയടിക്കുന്നു.
പരമ്പരാഗത വസ്ത്രങ്ങൾക്കൊപ്പം പുത്തൻ ട്രെൻഡുകളും ചേർത്ത് ക്യാംപസുകൾ നിറങ്ങളുടെ ‘നിറവൈബിലാണ്’. ആഘോഷം ബാക്കി നിൽക്കുന്ന സ്കൂളുകളും കോളജുകളും വെള്ളി വെളുക്കാൻ കാത്തിരിക്കുകയാണ്.
പുത്തൻ ഡ്രസും ഓണക്കളികളും സദ്യയുമൊക്കെയായി ആഘോഷത്തോടാഘോഷിക്കാൻ.
ചുരുക്കം ചിലർ സംഘമായി ഹോട്ടലുകളിലും എത്തുന്നുണ്ട് സദ്യയിൽ കൂട്ടൊരുക്കാൻ. വസ്ത്രവ്യാപാരശാലകൾ, ഓൺലൈൻ വിൽപന നടത്തുന്നവർ, പൂക്കൾ വിൽക്കുന്നവർ, ബ്യൂട്ടി പാർലറുകൾ, ഫാൻസി ലേഡീസ് ഷോപ്പുകൾ, സദ്യ ഒരുക്കുന്നവർ, പായസ വിൽപനക്കാർ തുടങ്ങി പല മേഖലയിലും ക്യാംപസ് ഓണാഘോഷം തരംഗം സൃഷ്ടിക്കുന്നു.
ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഓണാഘോഷ കാഴ്ചകൾ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]