
വാളയാർ ∙ കലയും സാഹിത്യവും പരിസ്ഥിതിയും സിനിമയും ഇഴകിച്ചേർന്നു സമഗ്ര സംവാദ വേദിയായി മാറിയ ‘അഹല്യ ലിറ്റററി ഫോറം അലിഫ്–25’ അഹല്യ സാഹിത്യോത്സവത്തിനു സമാപനം. സാഹിത്യം മുതൽ സിനിമ വരെയുള്ള ചർച്ചകളിലൂടെയാണ് 2 ദിവസങ്ങളിലായി നടന്ന സാഹിത്യോത്സവം അവസാനിച്ചത്.
വ്യത്യസ്ത വിഷയങ്ങളും മേഖലകളും ചർച്ച ചെയ്ത സാഹിത്യോത്സവത്തിന്റെ രണ്ടാം ദിനം ‘നോവൽ എല്ലാം നോവലാണോ’ എന്ന വിഷയത്തിൽ ശ്രദ്ധേയമായ സംവാദത്തോടെയാണ് തുടക്കം കുറിച്ചത്. എഴുത്തുകാരായ ബെന്യാമിൻ, ഇ.സന്തോഷ് കുമാർ, സന്തോഷ് എച്ചിക്കാനം, ടി.കെ.ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു.
നല്ല നോവൽ വായനക്കാരനെ മറ്റൊരാളാക്കാൻ കഴിയേണ്ടതാണെന്നു ബെന്യാമിൻ അഭിപ്രായപ്പെട്ടപ്പോൾ, അനുഭവങ്ങൾ എഴുത്തായി മാറ്റാനുള്ള പ്രതിഭയാണ് യഥാർഥ സാഹിത്യകാരനെ നിർവചിക്കുന്നതെന്ന് ഇ.സന്തോഷ് കുമാർ പറഞ്ഞു.
സാംസ്കാരിക വിപണിയിലെ മാറ്റങ്ങൾ സാഹിത്യ നിലവാരത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്ന് സന്തോഷ് എച്ചിക്കാനവും ടി.കെ.ശങ്കരനാരാണനും ചൂണ്ടിക്കാട്ടി.
രണ്ടാമത്തെ സെഷനിൽ അഭിലാഷ് മോഹൻ, ശരത് ചന്ദ്രൻ, ടി.കെ.ഹരീഷ് എന്നിവർ പങ്കെടുത്തു. ‘ജൈവധാര: ഒരു സുസ്ഥിര പരിസ്ഥിതി അന്വേഷിക്കുന്നു’ എന്ന വിഷയത്തിൽ ഡോ.വി.ബി.ശ്രീകുമാർ, പ്രഫ.മിനി രാജ്, ഡോ.ഹരിദാസ് എന്നിവർ പങ്കെടുത്തു.
സ്വദേശീയ സസ്യങ്ങൾക്കും കാവുകളുടെയും സംരക്ഷണത്തിനും കേരളത്തിലെ പരിസ്ഥിതി സംസ്കാരത്തിലെ ബന്ധം ചർച്ചയായി. സിനിമ രംഗത്തെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ നടന്മാരെ എങ്ങനെ സമീപിക്കണം എന്ന വിഷയത്തിൽ ഫാറൂഖ് അബ്ദുറഹ്മാൻ, വി.സി.അഭിലാഷ്, വിൻസി അലോഷ്യസ് എന്നിവർ ചർച്ച നടത്തി.
അഭിനയവും ദൃശ്യകലയും തമ്മിലുള്ള ബന്ധം, വ്യത്യസ്ത കഥാപാത്രങ്ങളുമായി നടന്മാർ കൈകാര്യം ചെയ്യേണ്ട മാനസിക സ്ഥിതിവിവരങ്ങൾ എന്നിവയുടെ പ്രാധാന്യം ചർച്ചയായി.
സിനിമയെ ആദ്യഘട്ടങ്ങളിൽ പ്രശസ്തിയുടെയും സൗന്ദര്യബോധത്തിന്റെയും കണ്ണിലൂടെ കണ്ടിരുന്നെങ്കിലും പിന്നീട് അതിനെ പ്രഫഷനൽ നിലയിൽ സമീപിക്കാൻ ആരംഭിച്ചതായും അതാണ് തന്റെ ശക്തിയാകുന്നതെന്നും നടി വിൻസി അലോഷ്യസ് പറഞ്ഞു.നൃത്തവുമായി ബന്ധപ്പെട്ട
സെഷനിൽ അശ്വതി വി.നായർ, രചന നാരായണൻകുട്ടി, രേവതി വയലാർ, ചെം പാർവതി എന്നിവരും പങ്കെടുത്തു.നാടകം-സിനിമ ചർച്ചയായി സെഷനിൽ നടി ദർശന രാജേന്ദ്രൻ, നടൻ റോഷൻ മാത്യു, കുമാരദാസ്, ഡോ.ആർ.വി.കെ.വർമ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]