
മുളങ്കുന്നത്തുകാവ്∙ മെഡിക്കൽ കോളജ് 20 വർഷങ്ങൾക്കു മുൻപ് അത്താണി വ്യവസായ പാർക്കിൽ നിന്നു ഒഴിപ്പിച്ചെടുത്ത സ്ഥലവും അതിലെ കെട്ടിടവും അനാഥമായി നശിക്കുന്നു. മെഡിക്കൽ കോളജ് ക്യാംപസ് അതിർത്തിയോടു ചേർന്ന് ജില്ലാ വ്യവസായ കേന്ദ്രം അത്താണി വ്യവസായ പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് അകപ്പെട്ട
20 സെന്റോളം സ്ഥലവും അതിലെ നാലുമുറി കെട്ടിടവുമാണ് കേസ് നടത്തി ഒഴിപ്പിച്ചെടുത്തത്. 20 വർഷങ്ങൾക്കു മുൻപ് അന്നത്തെ മെഡിക്കൽ കോളജിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന ടി.കെ.ഗീതാകുമാരിയാണ് സ്ഥലം വ്യവസായ പാർക്കിൽ അകപ്പെട്ടത് കണ്ടെത്തിയത്.
തുടർന്ന് നടത്തിയ ദീർഘമായ നിയമ നടപടികൾക്കു ശേഷമാണ് സ്ഥലം മെഡിക്കൽ കോളജിനോട് ചേർക്കാനായത്. മെഡിക്കൽ കോളജിനായി സർക്കാർ സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് കേരള വർമ ടിബി സാനിറ്റോറിയത്തിന്റെ സ്റ്റാഫ് ക്വാർട്ടേഴ്സാണ് ഇവിടെ ഉണ്ടായിരുന്നത്.
തിരിച്ചുപിടിച്ച സ്ഥലം പിന്നീട് ഒരാവശ്യത്തിനും ഉപയോഗപ്പെടുത്തിയില്ല. ഇവിടെ ഉണ്ടായിരുന്ന നാല് കുടുംബങ്ങൾക്ക് താമസിക്കാൻ സൗകര്യം ഉണ്ടായിരുന്ന ഓടിട്ട
ക്വാർട്ടേഴ്സ് കെട്ടിടം കാലപ്പഴക്കം മൂലം നിലംപൊത്തി.
കെട്ടിടത്തിന്റെ തറയും ഏതാനും ചുമരുകളും മാത്രമാണ് പൊന്തക്കാട് പിടിച്ച സ്ഥലത്ത് അവശേഷിക്കുന്നത്. ഉപയോഗിക്കാത്ത കെട്ടിടം കെഎസ്ഇബി മുളങ്കുന്നത്തുകാവ് സെക്ഷൻ ഓഫിസിന്റെ പ്രവർത്തനത്തിന് വിട്ടുകൊടുക്കുന്നതിന് നിർദേശം ഉയർന്നെങ്കിലും നടപ്പിലായില്ല.
കോളജിന്റെ മെൻസ് ഹോസ്റ്റൽ വളപ്പിൽ കളിസ്ഥലത്തിനോടു ചേർന്ന് പ്രധാന റോഡിനോട് ചേർന്നാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. രാത്രിയായാൽ സാമൂഹിക വിരുദ്ധർ ഈ സ്ഥലം ഒളിത്താവളമാക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]