പ്രതിപക്ഷത്തിന് മുന്നില്‍ ഇനിയുള്ള അജണ്ട തെരഞ്ഞെടുപ്പ് മാത്രമാണെന്നും ഇതിനായി കോണ്‍ഗ്രസ് ഒന്നായി നില്‍ക്കണമെന്നും ശശി തരൂര്‍. പാര്‍ട്ടിയെ നന്നാക്കാന്‍ ഉള്ള ചര്‍ച്ച വരുമ്പോള്‍ തന്റെ അഭിപ്രായം പറയുമെന്നും പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം എല്ലാവരെയും കൂട്ടാന്‍ തീരുമാനിച്ചു. ജി 23 യിലെ പലരും പ്രവര്‍ത്തകസമിതിയില്‍ ഉണ്ട്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് പിന്നാലെ ശശി തരൂര്‍ പ്രതികരിച്ചു. (Sashi Tharoor says congress should unite for next election)
രമേശ് ചെന്നിത്തലയ്ക്ക് നേതൃത്വത്തോട് എന്തെങ്കിലും പരിഭവമുള്ളതായി തന്നോട് പറഞ്ഞിട്ടില്ലെന്നും ശശി തരൂര്‍ ഇന്ന് പ്രതികരിച്ചു. രമേശ് ചെന്നിത്തലയെ തനിക്ക് 16 വര്‍ഷമായി അറിയാം. അദ്ദേഹം ഏത് സ്ഥാനവും ചെയ്യാന്‍ കഴിവുള്ളയാളാണ്. അദ്ദേഹത്തിന് എന്തെങ്കിലും വിഷമം ഉണ്ടെങ്കില്‍ പാര്‍ട്ടി ഉറപ്പായും സംസാരിച്ചു പരിഹരിക്കും. ആരെയും പിണക്കാനും മാറ്റിനിര്‍ത്താനും പാര്‍ട്ടിക്ക് ഒരു ആഗ്രഹവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ബിജെപി ബദലാകാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യ കൂട്ടായ്മയില്‍ ഭിന്നതയുണ്ടെന്ന് ഇന്ന് രാഹുല്‍ ഗാന്ധി തുറന്ന് സമ്മതിച്ചു. ഇന്ത്യ മുന്നണിയിലെ എല്ലാ ഭിന്നതയും അവസാനിക്കുമെന്നും ഇപ്പോള്‍ സഖ്യത്തിലെ ഭിന്നത മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇനിയൊരു തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ബിജെപിക്ക് സാധിക്കില്ലെന്നും രാഹുല്‍ മുംബൈയില്‍ പറഞ്ഞു.
ഇന്ത്യ മുന്നണിയുടെ ഏകോപനത്തിനായി പതിമൂന്നംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. ലോക്സഭയിലും രാജ്യസഭയിലുമായി അഞ്ചംഗങ്ങള്‍ വീതമുള്ള ഇന്ത്യ കൂട്ടായ്മയിലെ പാര്‍ട്ടികള്‍ക്കാണ് 13 അംഗ സ്റ്റിയറിങ് കമ്മിറ്റിയില്‍ പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. കെ സി വേണുഗോപാല്‍, ശരദ് പവാര്‍, സഞ്ജയ് റാവത്ത്, എം കെ സ്റ്റാലിന്, ഡി രാജ തുടങ്ങിയവരാണ് സമിതിയില്‍ ഉള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]