
തൊട്ടിൽപാലം∙ വയനാട്ടിലേക്കുള്ള പക്രംതളം ചുരം റോഡിൽ ഗതാഗതക്കുരുക്ക് പതിവ്. അഞ്ച്, 10 വളവുകളിലും ചുങ്കക്കുറ്റി ഭാഗത്തുമാണ് ഗതാഗതക്കുരുക്ക്.
ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് 10ാം വളവിലാണ്. ഇവിടെയുള്ള ഹോട്ടലുകളും മറ്റും കയറുന്നവർ വാഹനങ്ങൾ റോഡരികിൽ അലക്ഷ്യമായി നിർത്തിയിടുന്നതാണ് ഗതാഗതക്കുരുക്കിനു കാരണം.
ഇവിടെ പാർക്കിങ് നിരോധിച്ചതായി ബോർഡ് സ്ഥാപിച്ചെങ്കിലും വാഹനങ്ങൾ നിർത്തിയിടുന്നത് റോഡരികിൽ തന്നെയാണ്.
തൊട്ടിൽപാലം പൊലീസ് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാത്രി വളരെ വൈകിയാലും ഇവിടെ ഒട്ടേറെ വാഹനങ്ങൾ ഉണ്ടാകുമെന്നു നാട്ടുകാർ പറയുന്നു.
വലിയ വളവായതിനാൽ ചുരം ഇറങ്ങിവരുന്ന കെഎസ്ആർടിസി ബസുകളും ചരക്കു ലോറികളും ഇവിടെ കുരുങ്ങിക്കിടക്കുക പതിവാണ്. രാത്രി വാഹനങ്ങൾ നിർത്തിയിടുന്നവർ ബസ്, ലോറി ഡ്രൈവർമാരുമായി വഴക്കുണ്ടാക്കുന്നതും പതിവാണ്.
ഡ്രൈവർമാരെ കയ്യേറ്റം ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. രാത്രി പൊലീസിനെ വിളിച്ചാൽ വാഹനം ഇല്ലെന്ന മറുപടിയാണ് ലഭിക്കുകയെന്നും നാട്ടുകാർ പറയുന്നു.
വയനാട് അതിർത്തിയിൽപെട്ട
ചുങ്കക്കുറ്റി ഭാഗത്തും പലപ്പോഴും ഗതാഗതക്കുരുക്ക് അനുഭവപ്പെടാറുണ്ട്. അനധികൃത വാഹന പാർക്കിങ്ങാണ് പ്രധാന കാരണം.
ചുരം റോഡും പരിസരവും മദ്യം, ലഹരിമരുന്ന് ലോബികളുടെ ഇടത്താവളം കൂടിയാണ്. ലഹരിമരുന്ന് വിൽപനയും റോഡിൽ മാലിന്യം തള്ളുന്നതും തടയുന്നതിനു വേണ്ടി ചുരം മേഖലയിൽ പൊലീസ് പരിശോധന ഏർപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]