
ആലപ്പുഴ ∙ നെഹ്റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് 30നു രാവിലെ 6 മുതൽ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷാ ഡ്യൂട്ടിക്കും ഗതാഗത ക്രമീകരണങ്ങൾക്കുമായി 1500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പുന്നമടയും പരിസര പ്രദേശങ്ങളും 15 സെക്ടറുകളായി തിരിച്ചു ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ 16 ഡിവൈഎസ്പി, 40 ഇൻസ്പെക്ടർ, 360 എസ്ഐ എന്നിവരുൾപ്പെടുന്ന സംഘത്തെയാണു നിയോഗിക്കുന്നത്.
കായലിലും 50 ബോട്ടുകളിലായി പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. നഗരവും പുന്നമട
ഭാഗവും പൂർണമായും സിസിടിവി ക്യാമറ നിരീക്ഷണത്തിലാക്കും. ∙ ജനറൽ ആശുപത്രി ജംക്ഷനു വടക്കുവശം മുതൽ കൈചൂണ്ടി ജംക്ഷൻ, കൊമ്മാടി ജംക്ഷൻ വരെയുള്ള റോഡരികുകളിൽ പാർക്കിങ് അനുവദിക്കില്ല.
പാർക്കു ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ചു നീക്കും.
∙ 7 മുതൽ വൈകിട്ട് 7 വരെ പൊലീസ് കൺട്രോൾ റൂം ജംക്ഷൻ മുതൽ കിഴക്കോട്ട് തത്തംപള്ളി കായൽ കുരിശടി ജംക്ഷൻ വരെ വാഹന ഗതാഗതം അനുവദിക്കില്ല.
∙ വള്ളംകളി കാണാൻ തണ്ണീർമുക്കം, എറണാകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ കൊമ്മാടി, ശവക്കോട്ടപ്പാലം, കോൺവന്റ് സ്ക്വയർ വഴി ആലപ്പുഴ ബീച്ച്, പൊലീസ് പരേഡ് ഗ്രൗണ്ട്, കനാൽ ബങ്ക് റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
∙ തെക്ക് നിന്നു വരുന്ന വാഹനങ്ങൾ എസ്ഡി കോളജ് ഗ്രൗണ്ട്, ചിൻമയ സ്കൂൾ ഗ്രൗണ്ട്, ചുടുകാട് പമ്പ് ഹൗസ്, ടിഡി സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
∙ ചങ്ങനാശേരി ഭാഗത്തു നിന്നു കൈതവന ഭാഗത്തുകൂടി വരുന്ന വാഹനങ്ങൾ തിരുവമ്പാടി സ്കൂൾ ഗ്രൗണ്ട്, കാർമൽ സ്കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
∙ കോടതിപ്പാലത്തിന്റെ നിർമാണ പ്രവൃത്തികൾ കൂടി നടക്കുന്നതിനാൽ രാവിലെ 9 മുതൽ രാത്രി 9 വരെ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗതം നിയന്ത്രിക്കും. കെഎസ്ആർടിസി ഓർഡിനറി ബസുകളും ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കുന്ന ബസുകളും ഒഴികെയുള്ള ബസുകൾ ബൈപാസിലൂടെയാകും സർവീസ് നടത്തുക.
കളർകോട്, കൊമ്മാടി എന്നീ ഫീഡർ സ്റ്റേഷനുകളിൽ നിന്നു കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് ഓർഡിനറി ബസ് സർവീസ് ഉണ്ടാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]