
പനമരം∙ വയൽനാടിനെ കതിരണിയിക്കാൻ ഇക്കുറിയും ബംഗാളികൾ കൂട്ടമായി എത്തി. തൊഴിലാളി ക്ഷാമം മൂലം വയനാടൻ വയലേലകളിൽ കമ്പളനാട്ടിയുടെ ഈരടിക്കു പകരം ഇപ്പോൾ മുഴങ്ങുന്നത് ബംഗാളി ഗാനങ്ങൾ. ജില്ലയിൽ പലയിടങ്ങളിലും നാട്ടി പണിക്ക് തദ്ദേശീയരായ തൊഴിലാളികളെ കിട്ടാതായതോടെ ഗ്രാമപ്രദേശങ്ങളിലടക്കം പാടങ്ങൾ തരിശിടേണ്ട
അവസ്ഥ വരുമെന്ന് ഇരിക്കെയാണു വംഗനാട്ടിൽനിന്നുള്ള തൊഴിലാളികൾ നാട്ടി പണിക്കായി ഇക്കുറിയും ചുരം കയറി എത്തിയത്. സ്ത്രീ തൊഴിലാളികൾക്ക് പകരം കൂടുതലും വെസ്റ്റ് ബംഗാളിൽ നിന്നുള്ള പുരുഷ തൊഴിലാളികളാണെന്ന് മാത്രം.
ഇവർക്ക് ഞാർ പറിച്ചുനടുന്നതിന് പ്രത്യേക താളവും വേഗവുമുണ്ട്.
ഒരു ഏക്കറിലേക്കുള്ള ഞാറ് പറിച്ചു നടുന്നതിനു 5000 രൂപയാണ് നൽകേണ്ടത്. രാവിലെ 6 നു പാടത്തിറങ്ങിയാൽ വൈകിട്ട് ആറര കഴിഞ്ഞേ കയറു. വയലിൽ ഇരുന്നും മുട്ടുകുത്തിയും കുനിഞ്ഞു നിന്നും ഒരേ സമയം രണ്ടു കൈകൾ കൊണ്ടും വേഗത്തിലാണ് ഇവർ ഞാർ പറിച്ചു കെട്ടുന്നത്.
നാട്ടി മാത്രമല്ല നാട്ടിലെ എല്ലാ കൃഷിപ്പണികളും തങ്ങൾക്ക് അറിയാമെന്ന് ഇവർ പറയുന്നു. കർഷകത്തൊഴിലാളികളിൽ പലരും പഞ്ചായത്തിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ പങ്കാളികളായതിനെ തുടർന്നുളള തൊഴിലാളി ക്ഷാമം മൂലം കൃഷിയിറക്കേണ്ടെന്ന് തീരുമാനിച്ചവർ ബംഗാളി തൊഴിലാളികൾ എത്തിയതോടെ അൽപം താമസിച്ചാലും വയലൊരുക്കാൻ തുടങ്ങിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]