
പരിയാരം ∙ സർക്കാർ ഏറ്റെടുക്കുമ്പോൾ പരിയാരം മെഡിക്കൽ കോളജിൽ 6 ബസ്, 6 ആംബുലൻസ്, 7 ചെറുവാഹനങ്ങൾ. എന്നാൽ സർക്കാർ ഏറ്റെടുത്ത് 6 വർഷം പിന്നിടുമ്പോൾ മെഡിക്കൽ കോളജിൽ ഒരു ബസ്, 3 ആംബുലൻസ്, ഒരു കാർ.
വാഹനങ്ങളുടെ കാലാവധി കഴിഞ്ഞതിനാൽ പല വാഹനങ്ങളും കട്ടപ്പുറത്ത്. ചിലത് ഒഴിവാക്കുകയും ചെയ്തു. എന്നാൽ പുതിയ വാഹനം അധികൃതർ അനുവദിക്കാത്തതിനാൽ വിദ്യാർഥികൾക്കും ജീവനക്കാർക്കും രോഗികൾക്കും അതേറെ പ്രയാസമാകുന്നു.
15 വർഷത്തെ കാലാവധി കഴിഞ്ഞതിനാൽ 4 ബസുകൾ മെഡിക്കൽ കോളജ് മുന്നിൽ നിർത്തിയിട്ടിരിക്കുകയാണ്.
50 സീറ്റുകൾ വീതമുള്ള ഒരു ബസാണു നിലവിൽ കോളജിനുള്ളത്.മെഡിക്കൽ കോളജ്, ഡെന്റൽ കോളജ്, നഴ്സിങ് കോളജ്, പാരാമെഡിക്കൽ തുടങ്ങിയ സ്ഥാപനങ്ങളുള്ള മെഡിക്കൽ കോളജ് ക്യാംപസിൽ ഏക ബസ് മാത്രമാണു നിലവിലുള്ളത്.ബസുകളുടെ കുറവ് വിദ്യാർഥികളുടെ ക്ലിനിക്കൽ പരിശീലനത്തെയും മറ്റു പഠന പ്രവർത്തനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.
റൂറൽ പ്രദേശത്തു കമ്യുണിറ്റി ക്യാംപുകൾ, ക്ലിനിക്കൽ പരിശീലനം, പഠനയാത്രകൾ തുടങ്ങിയവയെയും ബസുകളുടെ കുറവ് ബുദ്ധിമുട്ടിലാക്കുന്നതായി വിദ്യാർഥികൾ പറയുന്നു. വിവിധ സ്ഥാപനങ്ങളും ഒട്ടേറെ വകുപ്പ് മേധാവികളും ആശ്രയിക്കുന്ന പരിയാരത്തെ മെഡിക്കൽ കോളജ് ക്യാംപസിൽ ഒരു കാർ മാത്രമാണു നിലവിലുള്ളത്.
സർക്കാർ ഏറ്റെടുക്കുമ്പോൾ 7 ചെറുവാഹനങ്ങൾ ഉണ്ടായിരുന്നു. ഇവയുടെ കാലാവധി അവസാനിക്കുമ്പോൾ പുതിയ വാഹനം വാങ്ങാത്തതിനാൽ മെഡിക്കൽ കോളജിൽ ഒരു കാർ മാത്രമായി.
ആംബുലൻസിന്റെ കുറവ് സാധാരണക്കാരായ രോഗികൾക്ക് ഉൾപ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]