
.കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
ഒഴിവുകൾ
അമ്പലപ്പുഴ ∙ മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗത്തിലെ എൻഎംഎച്ച്എസ് – 2 സർവേ കോ ഓർഡിനേറ്റേർ (1 ), എൻഎംഎച്ച്എസ് – 2 ഫീൽഡ് ഡേറ്റ കലക്ടർ (9 ഒഴിവുകൾ) തസ്തികകളിലേക്ക് മുഖാമുഖം സെപ്റ്റംബർ 10ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ നടക്കും. ഫോൺ: 0477 2282015.
കയർത്തൊഴിലാളി പെൻഷൻ മസ്റ്ററിങ് തീയതി നീട്ടി
ആലപ്പുഴ∙ കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ കയർ തൊഴിലാളി പെൻഷൻ മസ്റ്റർ ചെയ്യുന്ന തീയതി സെപ്റ്റംബർ 10 വരെ ദീർഘിപ്പിച്ചു.
പെൻഷൻ കൈപ്പറ്റുന്ന മുഴുവൻ ഗുണഭോക്താക്കളും നിശ്ചിത തീയതിക്കുള്ളിൽ ആധാർ കാർഡും പെൻഷൻ രേഖകളുമായി അക്ഷയ കേന്ദ്രങ്ങളിൽ എത്തി വാർഷിക മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് പരാജയപ്പെടുന്ന പക്ഷം മസ്റ്റർ ഫെയിൽഡ് റിപ്പോർട്ട്, ലൈഫ് സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, ക്ഷേമനിധി പാസ്ബുക്കിന്റെ പകർപ്പ്, ഫോൺ നമ്പർ എന്നിവ സഹിതം ക്ഷേമനിധി ബോർഡിന്റെ ബന്ധപ്പെട്ട
ഓഫിസിൽ ഹാജരാകണം. മസ്റ്ററിങ് നടത്താത്ത പെൻഷൻകാർക്ക് ഭാവിയിൽ പെൻഷൻ ലഭിക്കില്ല എന്നതിനാൽ ഗുണഭോക്താക്കൾ യഥാസമയം മസ്റ്റർ ചെയ്ത് പെൻഷൻ ആനുകൂല്യം ഉറപ്പാക്കണമെന്നു ജില്ലാ ഓഫിസർ അറിയിച്ചു.
വൈദ്യുതി മുടക്കം
ചെങ്ങന്നൂർ ∙ കൊച്ചുപള്ളി, പാലച്ചുവട്, പോത്തലക്കാട്, കോടഞ്ചിറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു പകൽ വൈദ്യുതി മുടങ്ങും
റെയിൽവേ ഗേറ്റ് അടയ്ക്കും
ആലപ്പുഴ ∙ അമ്പലപ്പുഴ, ഹരിപ്പാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ കോമന ഗേറ്റ് ഇന്നു രാവിലെ 8 മുതൽ നാളെ വൈകിട്ട് 6 വരെ അറ്റകുറ്റപ്പണിക്കായി അടയ്ക്കും.
വാഹനങ്ങൾ എഎംപിഎ വടക്ക് വഴി പോകണം. ∙ അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകൾക്കിടയിലെ പടഹാരം ഗേറ്റ് 29നു രാവിലെ 8 മുതൽ 30നു വൈകിട്ട് 6 വരെ അറ്റകുറ്റപ്പണിക്കായി അടയ്ക്കും.
വാഹനങ്ങൾ തകഴി ഗേറ്റ് വഴി പോകണം. ∙ മാരാരിക്കുളം, ആലപ്പുഴ സ്റ്റേഷനുകൾക്കിടയിലെ ഐസ് ഫാക്ടറി ഗേറ്റും കല്ലൻ ഗേറ്റും ഇന്നു രാവിലെ 8നും വൈകിട്ട് 6നും ഇടയിൽ 3 മണിക്കൂർ അറ്റകുറ്റപ്പണിക്കായി അടയ്ക്കും.
വാഹനങ്ങൾ തൊട്ടടുത്ത ഗേറ്റുകളിലുടെ പോകണം.
സീറ്റ് ഒഴിവ്
ചെങ്ങന്നൂർ ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിസിഎ, ബിഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് ഡേറ്റ സയൻസ്, ബിഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് വെബ് ഡവലപ്മെന്റ്, ബിഎ ഇംഗ്ലിഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ബികോം ബിസിനസ് ഇൻഫർമേഷൻ സിസ്റ്റംസ് (കംപ്യൂട്ടർ ആപ്ലിക്കേഷൻ) എന്നീ ബിരുദ കോഴ്സുകളുടെ ഏതാനും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതുവരെയും കേരള യൂണിവേഴ്സിറ്റിയിൽ റജിസ്റ്റർ ചെയ്യാത്ത വിദ്യാർഥികൾക്കും സേ പരീക്ഷ എഴുതി വിജയിച്ചവർക്കും റജിസ്റ്റർ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും.
അഡ്മിഷൻ ഹെൽപ് ഡെസ്ക് സേവനം കോളജിൽ ലഭ്യമാണ്. 0479-2456499, 8547005006.
സ്പോട്ട് അഡ്മിഷൻ
ചേർത്തല ∙ കെവിഎം കോളജ് ഓഫ് സ്പെഷൽ എജ്യുക്കേഷനിൽ ബിഎഡ് ഇന്റലക്ച്വൽ ഡിസെബിലിറ്റി (ഐഡി) കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് സ്പോട്ട് അഡ്മിഷൻ നടത്തും.
ഫോൺ: 7902292623. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]