
പത്തനംതിട്ട ∙ പൊതുവിപണിയിൽ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം തടയാൻ കൃത്യമായ ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് മന്ത്രി വീണാ ജോർജ്.
പൊതുവിതരണ വകുപ്പും സിവിൽ സപ്ലൈസ് കോർപറേഷനും ചേർന്ന് ഒരുക്കിയ ജില്ലാ ഓണം ഫെയർ പത്തനംതിട്ട മാക്കാംകുന്ന് താഴെതെക്കേതിൽ കെട്ടിടത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ജില്ലാ സപ്ലൈ ഓഫിസർ കെ.ആർ.ജയശ്രീ അധ്യക്ഷയായി.
വാർഡ് കൗൺസിലർ കെ.ആർ.അജിത്കുമാർ ആദ്യവിൽപന നടത്തി. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫിസർ എ.ഷാജു, സപ്ലൈകോ ജില്ലാ ഡിപ്പോ മാനേജർ എൻ.രാധേഷ്, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ നൗഷാദ് കണ്ണങ്കര, ജേക്കബ് ഇരട്ടപ്പുളിക്കൽ, മുഹമ്മദ് സാലി, ബി.ഷാഹുൽ ഹമീദ്, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാർക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും.
നിത്യോപയോഗ സാധനങ്ങളും വിവിധ ബ്രാൻഡുകളുടെ കൺസ്യൂമർ ഉൽപന്നങ്ങളും 5 മുതൽ 50 ശതമാനം വരെ വിലക്കുറവിലും കോംബോ ഓഫറിലും ലഭിക്കും. ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ സഞ്ചരിക്കുന്ന ഓണച്ചന്തയുടെ സേവനം ലഭിക്കും.
ഇന്ന് കോന്നി, 29, 30 അടൂർ, സെപ്റ്റംബർ 1, 2 തിരുവല്ല, 3, 4 റാന്നി എന്നിങ്ങനെയാണ് പര്യടനം. ഓണത്തോടനുബന്ധിച്ച് സപ്ലൈകോ സമ്മാനപദ്ധതിയും ഓണക്കിറ്റും തയാറാക്കിയിട്ടുണ്ട്.
18 ഇനങ്ങളോടെ സമൃദ്ധി ഓണക്കിറ്റ് 1000 രൂപയ്ക്കും മിനി സമൃദ്ധി കിറ്റ് 500 രൂപയ്ക്കും 9 ഇനങ്ങളോടെ ശബരി സിഗ്നേച്ചർ കിറ്റ് 229 രൂപയ്ക്കും ലഭിക്കും. സെപ്റ്റംബർ 4 വരെയാണ് ഓണം ഫെയർ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]