
കുറുപ്പന്തറ ∙ ജറീക്കോ പ്രാർഥനാലയത്തോടു ചേർന്നുള്ള മുറികളിൽ തീ പിടിത്തം. ഇവിടെ താമസക്കാരനുണ്ടായിരുന്നെങ്കിലും പുറത്തായതിനാൽ രക്ഷപ്പെട്ടു. ഇന്നലെ രാത്രിയാണ് സംഭവം.
കുറുപ്പന്തറ– തോട്ടുവാ റോഡരികിലുള്ള പ്രാർഥനാലയത്തിലെ മുറികളിൽ നിന്ന് തീ ആളി പടരുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടുത്തുരുത്തിയിൽ നിന്നും അഗ്നി രക്ഷാ സേന സ്ഥലത്ത് എത്തി തീയണച്ചു.
ഷെഡിനുള്ളിൽ നിന്നും സാധനങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
ഇവിടെ താമസിച്ചിരുന്ന ആൾ ഈ സമയം പുറത്തായിരുന്നെന്നു പഞ്ചായത്തംഗം ലിസി ജോസ് പറഞ്ഞു.അര മണിക്കൂറോളം വെള്ളം പമ്പ് ചെയ്താണ് തീയണച്ചത് ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിനു കാരണമെന്ന് കരുതുന്നതായി അഗ്നിരക്ഷാ സേന അറിയിച്ചു. കോവിഡ് കാലം മുതൽ ജറീക്കോ പ്രാർഥനാലയത്തിൽ ശുശ്രൂഷകൾ നടക്കുന്നില്ലെന്നു അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]