
തിരുവമ്പാടി∙ പൊതുമരാമത്ത് വകുപ്പ് നവീകരിക്കുന്ന തിരുവമ്പാടി – കൂടരഞ്ഞി റോഡിൽ പുതുമ മാറും മുൻപേ അപകടക്കെണികൾ. 8 മീറ്റർ വീതി ഉണ്ടായിരുന്ന 2.5 കിലോമീറ്റർ റോഡ് അതേ വീതിയിലാണ് നവീകരിക്കുന്നത്.
പ്രവൃത്തിക്കു 3.30 കോടി രൂപ അനുവദിച്ചിട്ടും ക്രമപ്രകാരം ജോലി നടത്തിയിട്ടില്ലെന്ന് പരാതിയുയർന്നു. കാലാവധി കഴിഞ്ഞിട്ടും പ്രവൃത്തി പൂർത്തീകരിക്കാൻ നടപടിയില്ലെന്നും നാട്ടുകാർ പറയുന്നു.
തിരുവമ്പാടി ഹൈസ്കൂളിനു സമീപം സ്കൂൾ ഗ്രൗണ്ടിലേക്ക് തിരിയുന്ന ഭാഗത്തുള്ള ഓടയുടെ സ്ലാബ് തകർന്നു. ഇവിടെയുള്ള വലിയ കുഴിയിൽ വാഹനങ്ങളും യാത്രക്കാരും അകപ്പെടുന്ന അവസ്ഥയാണ്.
ഹൈസ്കൂൾ ഗേറ്റിന് സമീപം നടപ്പാതയായി ഉപയോഗിക്കുന്ന ഓടയുടെ സ്ലാബ് ശരിയായി ഉറപ്പിക്കാത്തതിനാൽ വിടവിലൂടെ കാൽനടയാത്രക്കാർ വീഴുമെന്ന് ആശങ്കയുണ്ട്.
ടാറിങ് നടത്തി ഏതാനും മാസം കഴിഞ്ഞപ്പോൾ തന്നെ പലയിടത്തും റോഡ് വിണ്ടു കീറി. കുഴികളിൽ മിശ്രിതം ചേർത്ത് അടയ്ക്കാൻ കരാർ കമ്പനി ശ്രമിച്ചിരുന്നു.
ഇതിനെതിരെ നാട്ടുകാർ പൊതുമരാമത്ത് വകുപ്പിൽ പരാതി നൽകിയിരുന്നു. കക്കുണ്ട് ഭാഗത്ത് തോടിനു പൂർണമായി സംരക്ഷണ ഭിത്തി നിർമിക്കാത്തതു പരാതിക്ക് കാരണമായി.
എംഎൽഎ ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പുതുതായി നിർമിച്ച കലുങ്കിനോടു ചേർന്ന് മാത്രമാണ് ഓടയുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]