
കോട്ടയം ∙ എംസി റോഡിൽ എസ്എച്ച് മൗണ്ട് മഠം ഭാഗത്ത് റോഡരികിലെ സ്ഥിരം വെള്ളക്കെട്ട് കാരണം പ്രദേശവാസികൾ ദുരിതത്തിൽ. എംസി റോഡരികിൽ നിന്നു വൈപ്പനപറമ്പ്- നെടുംചിറ റോഡിലേക്കുള്ള പ്രവേശന ഭാഗത്താണ് മഴവെള്ളം കെട്ടിക്കിടക്കുന്നത്.
റോഡരികിൽ ഓട നിർമിച്ചിട്ടുണ്ടെങ്കിലും ജലം ഒഴുകിപ്പോകാത്തത് ജനത്തിനു സമ്മാനിക്കുന്നത് തീരാദുരിതമാണ്.വിഷയത്തിൽ അധികൃതർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഇന്നലെ വൈകിട്ട് മനുഷ്യച്ചങ്ങലയും പ്രതിഷേധ യോഗവും നടത്തി.
നാളുകളായി കെട്ടിക്കിടക്കുന്ന മലിനജലത്തിൽ നിന്ന് പ്രദേശത്താകെ അസഹ്യമായ ദുർഗന്ധം പരക്കുന്നുണ്ട്. ജലജന്യ രോഗങ്ങളും മറ്റു പകർച്ചവ്യാധികളും പടരുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. പ്രദേശത്ത് 36 കുടുംബങ്ങളുണ്ട്.
ഇവരിൽ വിദ്യാർഥികളും ജോലിക്കു പോകുന്നവരും ഉൾപ്പെടെ ഒട്ടേറെപ്പേർ ദിവസവും മലിനജലത്തിലൂടെ കടന്നുവേണം പോകാൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]