
പത്തനംതിട്ട ∙ ഇലന്തൂരിലെത്തിയാൽ കാണാം പൊതുപണം പാഴാക്കുന്നതിന്റെ ഉദാഹരണങ്ങൾ.
ലക്ഷങ്ങൾ മുടക്കി നവീകരിച്ച ഇറച്ചി സ്റ്റാൾ മാർക്കറ്റിനുള്ളിൽ കാടുമൂടിയ നിലയിലാണ്. 2022–23ൽ 2.69 ലക്ഷം രൂപ ചെലവിട്ട് നവീകരണ പ്രവർത്തനം നടത്തിയ സ്റ്റാളാണിത്. മാർക്കറ്റിലെ ഷോപ്പിങ് കോംപ്ലക്സ് നിർമാണം ആരംഭിക്കുമ്പോൾ പൊടിപടലവും മറ്റു മാലിന്യങ്ങളും കലർന്ന് മാംസം മലിനമാകാൻ സാധ്യതയുള്ളതിനാലാണ് ഇറച്ചി വ്യാപാര അവകാശം ലേലം ചെയ്ത് നൽകാതിരുന്നതെന്നാണ് പഞ്ചായത്ത് സെക്രട്ടറി വിശദീകരിക്കുന്നത്.
എന്നാൽ. ഭിത്തിയിൽ ടൈൽ പതിച്ച് മൂന്നുവശവും ഗ്ലാസ് ഉപയോഗിച്ച് മറച്ച് തയാറാക്കിയതാണ് ഇറച്ചി സ്റ്റാൾ.
പദ്ധതി വിലയിരുത്തിയ സമിതിയും പഞ്ചായത്തിന്റെ സമീപനത്തെ വിമർശിച്ചിട്ടുണ്ട്.
ദീർഘവീക്ഷണവും ലക്ഷ്യബോധവുമില്ലാതെ പദ്ധതികൾ ആവിഷ്കരിച്ച് പൊതുപണം പാഴാക്കുന്നതാണ് വിമർശനത്തിനിടയാക്കിയത്. സ്റ്റാൾ ഉപയോഗപ്പെടുത്താതിരിക്കുന്നത് പഞ്ചായത്തിന് സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു. കെട്ടിടവും നശിക്കുന്നു. അടുത്തയിടെവരെ ഹരിതകർമസേന സംഭരിക്കുന്ന അജൈവ മാലിന്യം ചാക്കുകളിലാക്കി നിറച്ചുസൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]