
കിളിമാനൂർ∙ ജില്ലാ അതിർത്തി പങ്കിടുന്ന വേയ്ക്കൽ, വട്ടപ്പാറ തങ്കക്കല്ല് റോഡ് നവീകരണം മന്ദഗതിയിൽ. ദുരിതത്തിലായി ജനങ്ങൾ.
സംസ്ഥാന സർക്കാരിന്റെ ബജറ്റ് വിഹിതമായി 8 കോടി രൂപയാണ് റോഡ് നവീകരണത്തിന് അനുവദിച്ചത്. രണ്ട് മാസം മുൻപ് നേരത്തെ ഉണ്ടായിരുന്ന ടാറിങ് വെട്ടി ഇളക്കി റോഡിൽ തന്നെ നിരത്തിയാണ് ജനങ്ങളെ പെരുവഴിയിലാക്കിയത്. ടാറും മെറ്റലും വെട്ടി ഇളക്കി ഉറപ്പിക്കാതെ റോഡിൽ നിരത്തിയത് കാരണം വാഹനയാത്ര ദുഷ്കരമായി. ഏറെ ദുരിതത്തിലായത് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവരാണ്.
ഇരുചക്ര വാഹനത്തിൽ വന്നു പോകുന്ന വിദ്യാർഥികൾ അപകടത്തിലാകുന്നത് പതിവായി. 5 കിലോമീറ്റർ ദൂരം നവീകരിക്കുന്നതിനു 8 കോടി രൂപയാണ് അനുവദിച്ചത്. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിനാണ് നിർവഹണ ചുമതല.
ബിഎം ബിസി പദ്ധതിയിൽ റോഡ് നവീകരണം നടത്താത്തതിന്റെ പരിചയക്കുറവും ആശയ കുഴപ്പവും ആണ് റോഡ് നവീകരണം വൈകാൻ കാരണം. ചീഫ് എൻജിനീയർക്ക് നിലവിലെ സ്ഥിതി റിപ്പോർട്ട് ചെയ്തുവെങ്കിലും തുടർന്നുള്ള നടപടി ഉണ്ടായില്ല എന്നാണ് വിവരം.ബ്ലോക്ക് പഞ്ചായത്തിന് പരമാവധി ഒരു കോടി രൂപയുടെ റോഡ് നവീകരണം മാത്രമേ നടത്തി പരിചയമുള്ളു.
മാത്രമല്ല ബിഎം ബിസി ചെയ്തിട്ടും ഇല്ല.
8 കോടി രൂപയുടെ ബിഎം ബിസി റോഡ് നവീകരണം സാധാരണ നിലയിൽ പൊതുമരാമത്ത് വകുപ്പ് ആണ് ചെയ്യുന്നത്. റോഡ് നവീകരണത്തിനു 5 കൊല്ലം മുൻപാണ് ഭരണാനുമതി ലഭിച്ചത്. 2016ലെ ഷെഡ്യൂൾ അനുസരിച്ച് ആദ്യം നൽകിയ കരാർ റദ്ദായി.
2018ലെ ഷെഡ്യൂളിൽ ആണ് ഇപ്പോൾ കരാർ നൽകിയത്. നിർവഹണ ചുമതല പൊതുമരാമത്ത് വകുപ്പിനു കൈമാറി റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]