
ഇരിങ്ങാലക്കുട∙ മുന്നറിയിപ്പില്ലാതെ റോഡ് അടച്ചുകെട്ടി അറ്റകുറ്റപ്പണി ആരംഭിച്ചത് സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനയാത്രികരെ വലച്ചു. അപകടക്കുഴികൾ നിറഞ്ഞ ബസ് സ്റ്റാൻഡ് – എകെപി റോഡിലാണ് മുന്നറിയിപ്പില്ലാതെ നഗരസഭ പണി ആരംഭിച്ചത്. ഇതോടെ തൃശൂർ, മാപ്രാണം, കാറളം, ചാലക്കുടി, കൊടകര ഭാഗങ്ങളിൽനിന്നുള്ള സ്വകാര്യ ബസുകളും സിവിൽ സ്റ്റേഷൻ, ഗവ.ആയുർവേദ ആശുപത്രി, പൊറത്തിശേരി, ചെമ്മണ്ട, കാറളം ഭാഗത്തേക്ക് പോകേണ്ട
മാറ്റു വാഹനങ്ങളും കുരുക്കിലായി.
സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് എത്തേണ്ട ലിമിറ്റഡ് സ്റ്റോപ് ഉൾപ്പെടെയുള്ള ബസുകളും മറ്റു വാഹനങ്ങളും ഇതിലും ശോചനീയമായ ബൈപാസ് റോഡിലൂടെ പോകേണ്ട സ്ഥിതിയാണ്. ഒരുവർഷമായി തകർന്നുകിടക്കുന്ന 2 റോഡുകളുടെയും അറ്റകുറ്റപ്പണി വൈകുന്നതിനെതിരെ പ്രതിഷേധം പതിവായിരുന്നു. നഗരസഭയുടെ ഫണ്ടിൽനിന്ന് 22 ലക്ഷം രൂപ ചെലവഴിച്ച് ടൈൽ വിരിച്ച് നവീകരിക്കുന്ന പണിയാണ് നടക്കുന്നത്.
കാലവർഷത്തിൽ തകർന്ന നഗരത്തിലെ മറ്റു റോഡുകളുടെ അറ്റകുറ്റപ്പണി 5 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭ നടത്തിയെങ്കിലും ബസ് സ്റ്റാൻഡ് – എകെപി റോഡിലും ബൈപാസ് റോഡിലും കുഴികൾ നികത്താൻ ഫണ്ട് തികഞ്ഞിരുന്നില്ല.
കാലവർഷത്തിൽ റോഡ് നവീകരണം നടത്താൻ പറ്റാതെ വന്നതോടെ സംസ്ഥാനപാത നവീകരണ പ്രവൃത്തികൾ നടത്തുന്ന കെഎസ്ടിപി കരാർ കമ്പനി ടാറിങ് വേസ്റ്റ് തട്ടി 2 റോഡിലും കുഴികൾ നികത്തിയെങ്കിലും റോഡുകൾ വീണ്ടും തകർന്നു. മറ്റു റോഡുകളും തകർന്നുകിടക്കുകയാണ്.
മെറ്റൽ വിരിച്ച് റോഡ് ഉയരം കൂട്ടുന്ന പണികളാണ് ഇന്നലെ ആരംഭിച്ചത്. സെപ്റ്റംബർ 8 മുതൽ ടൈൽ വിരിക്കും.
ഓണത്തിന് മുൻപ് ബൈപാസ് റോഡിൽ തകർന്നുകിടക്കുന്ന ഭാഗം റീടാറിങ് നടത്തി ഗതാഗത സൗകര്യം ഒരുക്കണമെന്ന് നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]