
കാഞ്ഞിരപ്പളളി∙ സ്വകാര്യ ബസിലെ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുളപ്പുറം സ്വദേശി അജിയെ (49) ആശുപത്രിയിൽ എത്തിച്ച് ബസ് ജീവനക്കാർ.
പൊൻകുന്നം – എരുമേലി – വെച്ചൂച്ചിറ – മണ്ണടിശാല റൂട്ടിൽ ഓടുന്ന സെന്റ് ആന്റണീസ് ബസിൽ കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും വൈകിട്ട് കുളപ്പുറത്തേക്കു പോകാൻ കയറിയ അജിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.ബസ് പിന്നീടുള്ള സ്റ്റോപ്പുകളിൽ നിർത്താതെ അടുത്തുള്ള മേരീക്വീൻസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഈ സമയം ബസിലുണ്ടായിരുന്ന ഉടമ വഞ്ചിമല മാവേലിക്കുന്നേൽ ജോർജ് ജോസഫ്, ഡ്രൈവർ ഗോപു ദാസ്, കണ്ടക്ടർ ബിജു കേശവൻ എന്നിവർ യാത്രക്കാരുടെ സഹകരണത്തോടെ ടൗണിലെ ബ്ലോക്ക് നിയന്ത്രിച്ച് ഉടൻ ആശുപത്രിയിലെത്തിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സ നൽകിയ ശേഷം അജിയെ വിട്ടയച്ചു.
കഴിഞ്ഞ ജനുവരിയിൽ ഇതേ ബസിന്റെ ഡ്രൈവർ അസുഖബാധിതനായി മരിച്ചതിനെ തുടർന്ന് ഉടമയുടെ നേതൃത്വത്തിൽ മറ്റു ബസുകളെ സഹകരിപ്പിച്ച് ഡ്രൈവറുടെ കുടുംബത്തിന് 8 ലക്ഷം രൂപ സമാഹരിച്ച് നൽകിയിരുന്നു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]