
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ
∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
വൈദ്യുതി മുടക്കം
ചാലോട് ∙ ചാലോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുന്നോത്ത് ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 8 മുതൽ 3 വരെ. ∙ ഏച്ചൂർ കട്ട് ആൻഡ് കവർ, അയ്യപ്പൻ മല, അയ്യപ്പൻ മല ടവർ, പുലിദൈവം കാവ്, വിആർ കോംപ്ലക്സ്, മാച്ചേരി കോംപ്ലക്സ് നുച്ചിലോട്, നമ്പ്യാർ പീടിക, മാച്ചേരി സ്കൂൾ 8.00– 3.00.
പാടിയോട്ടുചാൽ ∙ചാത്തൻപാറ, പൊന്നംവയൽ ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അധ്യാപക ഒഴിവ്
ചുണ്ടങ്ങാപ്പൊയിൽ ∙ ഗവ. എച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗത്തിൽ ഫിസിക്സ് (ജൂനിയർ) വിഷയത്തിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് സെപ്റ്റംബർ 8ന് രാവിലെ 10ന് കൂടിക്കാഴ്ച നടക്കും.
അറിയിപ്പ്
ചൊക്ലി∙ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ.
കോളജിൽ ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്കു സൗജന്യ കംപ്യൂട്ടർ സയൻസ് ആൻഡ് ആപ്ലിക്കേഷൻ യുജിസി, നെറ്റ്, ജെആർഎഫ് പരിശീലനത്തിനു സെപ്റ്റംബർ 10 വരെ അപേക്ഷിക്കാം. 9188900210.
അരവഞ്ചാൽ ∙ഗവ.യുപി സ്കൂളിൽ യുപി വിഭാഗത്തിൽ അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒന്നിന് രാവിലെ 10ന് സ്കൂൾ ഓഫിസിൽ എത്തണം.
സീറ്റൊഴിവ്
കൂത്തുപറമ്പ് ∙ നിർമലഗിരി കോളജിന്റെ കീഴിൽ കംപ്യൂട്ടർ ട്രെയ്നിങ് സെന്ററിൽ 2025-26 അധ്യയന വർഷത്തിൽ ആരംഭിക്കുന്ന സിസിഎൻഎ, എംസിഎസ്ഇ 2022, അഷ്യർ, ക്ലൗഡ്, ഫോർട്ടിഗേറ്റ് ഫയർവാൾ, അഡ്വാൻസ്ഡ് ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിങ് എൻജിനീയറിങ്, അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്വെയർ എൻജിനീയറിങ്, പിജിഡിസിഎ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ഡേറ്റ അനാലിസിസ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു, ഐടിഐ, പോളി, ഡിഗ്രി.
വിവരങ്ങൾക്ക്: 0490-2364447, 9446737651. ഇമെയിൽ: [email protected].
ഡോക്ടർ ഒഴിവ്
മാട്ടൂൽ∙ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കുന്നു.
അഭിമുഖം 29ന് രാവിലെ 11ന് കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ. നാളെ ഉച്ചയ്ക്ക് 12ന് മുൻപ് ബയോഡേറ്റ ആശുപത്രി ഓഫിസിൽ എത്തിക്കണം.
04972843082.
യുവപ്രതിഭാ പുരസ്കാരത്തിന് അപേക്ഷിക്കാം
∙ കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ 2024ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനു നാമനിർദേശം ക്ഷണിച്ചു. സാമൂഹിക പ്രവർത്തനം, മാധ്യമ പ്രവർത്തനം, കല, സാഹിത്യം, കായികം, സംരംഭകത്വം, കൃഷി എന്നീ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കാണു പുരസ്കാരം.
www.ksywb.kerala.gov.in. 0497 22705460.
ശുദ്ധജല വിതരണം തടസ്സപ്പെടും
∙ അഞ്ചരക്കണ്ടി, പെരളശ്ശേരി കുടിവെള്ള പദ്ധതിയുടെ ഭാഗമായ വേങ്ങാട് ടാങ്കിലേക്കുള്ള ഷട്ടർ തകരാർ അടിയന്തരമായി പരിഹരിക്കുന്നതിന്റെ ഭാഗമായി ഇന്നും നാളെയും വേങ്ങാട്, പിണറായി, എരഞ്ഞോളി, കതിരൂർ പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം പൂർണമായും തടസ്സപ്പെടും.
ഗതാഗത നിയന്ത്രണം
∙ പാനൂർ ചെറ്റക്കണ്ടി പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 8 മുതൽ 23 വരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് പാലങ്ങൾ ഉപവിഭാഗം അസി. എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
വാഹനങ്ങൾ മുണ്ടത്തോട് വഴിയോ പെരിങ്ങത്തൂർ വഴിയോ പോകണം. 0497 2700310
ഐടിഐ കോഴ്സുകൾ
∙ കണ്ണൂർ ഗവ.ഐടിഐയിൽ നടത്തുന്ന ഫയർ ആൻഡ് സേഫ്റ്റി, ഓയിൽ ആൻഡ് ഗ്യാസ് ടെക്നോളജി, എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ലോജിസ്റ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിങ് വിത്ത് എഐ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
8301098705. ∙ കണ്ണൂർ ഗവ.വനിത ഐടിഐയിൽ പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കു തൊഴിലധിഷ്ഠിത എയർ കാർഗോ ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെന്റ്, എയർലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് ട്രാവൽ മാനേജ്മെന്റ് (ഏവിയേഷൻ), ഇന്റർനാഷനൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എസി മെക്കാനിക് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
8921512459. ∙ പേരാവൂർ ഗവ.ഐടിഐയിൽ പ്ലസ്ടു, ബിരുദ യോഗ്യതയുള്ളവർക്ക് ഒരു വർഷ ഏവിയേഷൻ മാനേജ്മെന്റ് ആൻഡ് എയർലൈൻ കാബിൻ ക്രൂ, ലോജിസ്റ്റിക്സ് ആൻഡ് വെയർ ഹൗസ് മാനേജ്മെന്റ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
9072818093. ∙ കണ്ണൂർ ഗവ.
വനിതാ ഐടിഐയിൽ പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്ത ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 29നു രാവിലെ 10.30നു നേരിട്ട് എത്തണം.
9400527012.
വികസന സമിതി യോഗം 30ന്
ജില്ലാ വികസന സമിതി യോഗം 30നു രാവിലെ 10.30നു കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ചേരും.
ഇന്റേൺഷിപ് പ്രോഗ്രാം
ബിരുദധാരികളായ യുവതീ-യുവാക്കൾക്കു കലക്ടറുടെ ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 8.
9497715811. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]