
സിലക്ഷൻ ട്രയൽസ് 30 ന്:
പാലക്കാട് ∙ ഒക്ടോബറിൽ എറണാകുളത്തു നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ് ജില്ലാ ടീമിലേക്കുള്ള സിലക്ഷൻ ട്രയൽസ് 30ന് രാവിലെ 7നു നൂറണി ടർഫ് ഫുട്ബോൾ ഗ്രൗണ്ടിൽ നടക്കുമെന്നു ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഓണററി സെക്രട്ടറി എം.വിവേകാനന്ദൻ അറിയിച്ചു. 79078 58563.
എംബിഎ സീറ്റ് ഒഴിവ്
പാലക്കാട് ∙ കാലിക്കറ്റ് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ പാലക്കാട് കൊടുവായൂരുള്ള സെന്ററിൽ എംബിഎ കോഴ്സിൽ ഓപ്പൺ, എസ്സി / എസ്ടി, ഇഡബ്ല്യുഎസ്, ഒബിസി, സ്പോർട്ട്, ഭിന്നശേഷി, ലക്ഷദ്വീപ് എന്നീ സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. സായാഹ്ന കോഴ്സിലും ഒഴിവുണ്ട്. https//admission.uoc.ac.in/ വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
29നു ഉച്ചയ്ക്ക് 12 ക്യാംപസിൽ നേരിട്ടെത്തണം. ഫോൺ: 8714414771.
സൗജന്യ നെറ്റ്പരിശീലനം
പാലക്കാട് ∙ മേഴ്സി കോളജിൽ സംസ്ഥാന ന്യൂനപക്ഷ ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്കായി സൗജന്യ നെറ്റ് ജനറൽ പേപ്പർ പരിശീലനം നൽകുന്നു.
മാനവിക വിഷയങ്ങളിലെ വിദ്യാർഥികൾക്കാണ് അവസരം. രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദത്തിൽ 55% മാർക്ക് നേടിയവർക്കും അപേക്ഷിക്കാം.
ബിപിഎൽ വിഭാഗത്തിനു മുൻഗണന. എപിഎൽ വിഭാഗത്തിൽ വാർഷിക വരുമാനം 8 ലക്ഷം രൂപ വരെയുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷ ഫോം കോളജ് വെബ്സൈറ്റിലും www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്. സെപ്റ്റംബർ 10നു മുൻപായി അയയ്ക്കണം.
90206 11966.
യുജി, പിജിസീറ്റ് ഒഴിവ്
പാലക്കാട് ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ബിഎസ്സി കംപ്യൂട്ടർ സയൻസ് (ഓണേഴ്സ്), ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ (ഓണേഴ്സ്), മുസ്ലിം ക്വാട്ട (രണ്ട്), ഐഎച്ച്ആർഡി ക്വാട്ട
(അഞ്ച്), എംഎസ്സി കംപ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിലേക്കാണ് 29നു മുൻപ് അപേക്ഷിക്കേണ്ടത്. എസ്സി– എസ്ടി, ഒഇസി വിഭാഗങ്ങളിൽ ഉള്ളവർക്ക് പഠനം സൗജന്യമാണ്. ഫോൺ: 8547005029, 9446829201.
സ്പോട് അഡ്മിഷൻ
കഞ്ചിക്കോട് ∙ ചുള്ളിമട
വിവി കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ ഒഴിവുള്ള വിവിധ കോഴ്സുകളിലേക്കുള്ള അഡ്മിഷനായി 29നു സ്പോട് അഡ്മിഷൻ നടത്തും. മാനേജ്മെന്റ് സീറ്റിലേക്കാണ് പ്രവേശനം.
ഒഴിവുള്ള ബിരുദ ബിരുദാനന്തര കോഴ്സുകൾ:ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിഎസ്സി ജോഗ്രഫി, ബിഎസ്സി മാത്തമാറ്റിക്സ്, ബിഎ ഇംഗ്ലിഷ്, ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം ഫിനാൻസ്, ബികോം കോ ഓപറേഷൻ (4 വർഷ കോഴ്സുകൾ), ബിബിഎ, ബിസിഎ, എംഎസ്സി ജോഗ്രഫി, എംഎസ്സി കംപ്യൂട്ടർ സയൻസ്, എംകോം ഫിനാൻസ്. താൽപര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളജിൽ നേരിട്ടെത്തുക.
ഫോൺ: 8848806247, 9446437705.
കൂടിക്കാഴ്ച 29ന്
വണ്ടിത്താവളം∙ പെരുമാട്ടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് എച്ച് എസ് എസ് ടി ജൂനിയർ ഹിന്ദി അധ്യാപക ഒഴിവിലേക്ക് 29നു കാലത്ത് 10.30ന് സ്കൂളിൽ കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
വൈദ്യുതി മുടങ്ങും
പാലക്കാട് ∙ ഗണേശോത്സവത്തിന്റെ ഭാഗമായുള്ള നിമജ്ജന യാത്ര ഇന്നു നടക്കുന്നതിനാൽ കൊടുവായൂർ സെക്ഷൻ പരിധിയിൽ ഇന്നു രാവിലെ 11 മുതൽ വൈകിട്ട് വരെ വൈദ്യുതി തടസ്സം നേരിടുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]