
മുടിക്കോട് ∙ ദേശീയപാതയിൽ പൊടിശല്യം രൂക്ഷം, തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിനോടു ചേർന്ന വീടുകളിലെ സ്ത്രീകൾ പ്രതിഷേധിച്ചു. റോഡിൽ ഏറെ നേരം പൊടിശല്യം സഹിച്ചു നിന്നാണു കരാർ കമ്പനിക്കെതിരെ സ്ത്രീകൾ പ്രതിഷേധിച്ചത്.
മഴയുടെ ശക്തി കുറഞ്ഞതു മുതൽ പ്രദേശത്ത് രൂക്ഷമായ പൊടിശല്യമാണ്. വീട്ടിലെ വയോജനങ്ങളും കുട്ടികളും പൊടിശല്യം കാരണം പലപ്പോഴും അസുഖ ബാധിതരാണ്. അസുഖങ്ങളെത്തുടർന്ന് കുട്ടികൾക്കു ദിവസങ്ങളായി സ്കൂളിൽ പോകാനാവുന്നില്ലെന്നും ഇവർ പറഞ്ഞു. റോഡിലെ കുഴികളടയ്ക്കുന്നതിനു നിത്യേന മണ്ണ് നിരത്തുന്നതാണ് പൊടിശല്യത്തിനു കാരണം.
മഴ മാറിയാൽ റോഡ് ടാറിങ് നടത്തുമെന്ന് അറിയിച്ചെങ്കിലും ഇതുവരെ ടാർ ചെയ്തില്ല.
മണ്ണ് നിരത്തുമ്പോൾ വെള്ളം നനയ്ക്കുന്നതിനും കമ്പനി തയാറല്ല. സമീപത്തെ കടകളിലെല്ലാം പൊടി നിറഞ്ഞ സ്ഥിതിയാണ്.
ഭക്ഷണ പദാർഥങ്ങളിലുൾപ്പെടെ പൊടി നിറഞ്ഞതിനെത്തുടർന്നാണ് സ്ത്രീകൾ സമരത്തിനിറങ്ങിയത്. റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങളിലെയും ബസുകളിലെ യാത്രക്കാരുടെയും സ്ഥിതിയും സമാനമാണ്. അര കിലോമീറ്റർ ഭാഗത്തെ വീടുകളിലും കടകളിലും പൊടി നിറഞ്ഞ സ്ഥിതിയാണ്. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടും പ്രയോജനമില്ലെന്ന് നാട്ടുകാർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]