
വർക്കല ∙ റെയിൽവേ സ്റ്റേഷനും നഗരസഭ ബസ് ടെർമിനലും മുഖാമുഖം സന്ധിക്കുന്ന റെയിൽവേ സ്റ്റേഷൻ റോഡ് അപകട സാധ്യതയേറിയ മേഖലയായി തുടർന്നിട്ടും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾക്കു അധികൃതർ മുതിരുന്നില്ല.
സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ് ഫോം ആരംഭിക്കുന്ന ഭാഗം മുതൽ സ്റ്റേഷൻ ലെവൽ ക്രോസ് ഗേറ്റ് വരെ നീളുന്ന റോഡിന്റെ അരികിലായി തോന്നുംപടി വാഹന പാർക്കിങ് കൂടാതെ സവാരിക്കുള്ള ഓട്ടോ പാർക്കിങ് ഉൾപ്പെടെ നടപ്പാത സ്ഥലം കവരുന്നതിനാൽ കാൽനടക്കാർക്ക് കാര്യമായ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞദിവസം പുലർച്ചെ പത്രക്കെട്ടു ശേഖരിക്കാൻ എത്തിയ എന്നെയും ഒരു ബൈക്ക് യാത്രക്കാരൻ ഇടിച്ചിട്ടെങ്കിലും നേരിയ പരുക്കുകളോടെ രക്ഷപ്പെട്ടു.
ഏറെ ഭീതിയോടെയാണ് മുതിർന്നവരും സ്ത്രീകളും കുട്ടികളും അടക്കം കടന്നുപോകുന്നത്.
ബസ് ടെർമിനലിൽ നിന്നു പുറപ്പെടുന്ന സ്വകാര്യ സർവീസ് ബസുകളെല്ലാം ഈ റോഡിലൂടെയാണ് കല്ലമ്പലം, ഇടവ, പാരിപ്പള്ളി ഭാഗത്തേക്കു പോകുന്നത്. ബസുകൾക്ക് അമിതവേഗമാണെന്ന പരാതി നേരത്തെയുണ്ട്.
തൊട്ടടുത്ത പുന്നമൂട് റെയിൽവേ ഗേറ്റ് അടയുന്നതിനു മുൻപ് മറികടന്നു വരാനുള്ള വ്യഗ്രതയിൽ പല സ്വകാര്യ ബസുകളും വരുത്തിവച്ച അപകടത്തിൽ ഏതാനും പേർ ഇതിനകം മരിക്കുകയും ചെയ്തു. ഇതിനു പുറമേയാണ് റോഡിന്റെ രണ്ടു വശത്തും ടൂവീലർ, ഫോർ വീലർ പാർക്കിങ് തുടരുന്നത്.
പേ ആൻഡ് പാർക്കിങ് സൗകര്യം ഉണ്ടായിട്ടും ഇതാണ് സ്ഥിതി.
പൊലീസിന്റെ നോ–പാർക്കിങ് ബോർഡ് പതിച്ചാൽ പോലും വില കൽപ്പിക്കാതെ വാഹനം എവിടെയും പാർക്ക് ചെയ്യാമെന്ന സ്ഥിതിയാണ് ഇപ്പോൾ. നഗരസഭ ബസ് ടെർമിനലിൽ ആവശ്യത്തിനു സ്ഥലവും ബസ് ബേയും ഉണ്ടായിട്ടും എല്ലാ ബസുകളും നിലവിലും റോഡിന്റെ അരികിൽ പാർക്ക് ചെയ്തു യാത്രക്കാരെ കയറ്റുന്നു. ഇതു സ്ഥിതി കൂടുതൽ വഷളാക്കുന്നു.
രാവിലെയും വൈകിട്ടുമുള്ള തിരക്കിനിടയിൽ ഓട്ടോക്കാർ സവാരിക്കാരെ വലം വയ്ക്കുന്നതും ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്നു.
ഇവരെ സംബന്ധിച്ചു എവിടെയും ഓട്ടോ നിർത്തി സവാരിക്കാരെ എടുക്കാമെന്ന സ്ഥിതിയായി .തിരക്കേറിയ സമയത്ത് ഒരു പൊലീസിന്റെയോ അല്ലെങ്കിൽ ഹോം ഗാർഡിന്റെയോ സേവനം ലഭ്യമല്ലാത്ത സ്ഥിതി. വർക്കല റെയിൽവേ സ്റ്റേഷൻ വികസനത്തിനുള്ള നിർമാണ പ്രവൃത്തികളും കൂടി നടക്കുന്നതിനാൽ മൈതാനം–റെയിൽവേ സ്റ്റേഷൻ റോഡിലെ ഗതാഗത ക്രമീകരണം ആകെ കൈവിട്ട
സ്ഥിതി പോലെ ആയിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]