
മറാഠി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ്, ലയൺഹാർട്ട് പ്രാഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ തിയേറ്ററിലേക്ക്. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന ക്രിസ്റ്റസ് സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മുംബൈയിലും കേരളത്തിലുമായി ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോയ്സി പോള്‍ ജോയ് മുംബൈയിലെ സാംസ്കാരിക, സാമൂഹ്യ, കലാരംഗത്തെയും ജീവകാരുണ്യമേഖലയിലെയും സജീവ പ്രവര്‍ത്തകയാണ് സഹനിര്‍മ്മാതാക്കളായ ജേക്കബ് സേവ്യര്‍, സിബി ജോസഫ് എന്നിവരും മുംബൈയിലെ മലയാളികള്‍ക്കിടയിലെ സുപരിചിതരും സാംസ്കാരിക സംഘടനകളിലെ പ്രവര്‍ത്തകരുമാണ്.
അങ്ങനെ ഏറെ അറിയപ്പെടുന്ന മലയാളികളുടെ കൂട്ടായ്മയിലൊരുങ്ങുന്ന മറാഠി ചിത്രം കൂടിയാണ് ‘തു മാത്സാ കിനാരാ’. ജീവിതത്തിന്റെ ആകസ്മികതകളെ ഏറെ ചാരുതയോടെ ദൃശ്യവല്‍ക്കരിക്കുന്ന സിനിമയാണ് ‘തു മാത്സാ കിനാരാ’.യെന്ന് സംവിധായകന് ക്രിസ്റ്റസ് സ്റ്റീഫന്‍ പറഞ്ഞു.
ഒരു അച്ഛന്റെയും അപകടത്തിലൂടെ ബധിരയും മൂകയുമായ മകളുടെയും കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ജീവിത യാത്രയാണ് ഈ ചിത്രം പറയുന്നത്. സ്വാർഥതയോടെ ജീവിച്ച ഒരാളുടെ ജീവിതത്തെ ഒരു കുട്ടിയുടെ നിര്‍മ്മലമായ സ്നേഹം എങ്ങനെ മാറ്റിമറിച്ചു എന്നാണ് സിനിമ ചൂണ്ടികാട്ടുന്നത്.
മനുഷ്യബന്ധങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കടന്നു പോകുന്ന തു മാത്സാ കിനാരാ ഒരു ഫീച്ചര്‍ സിനിമയാണ്. കുടുംബ പ്രേക്ഷകരെയടക്കം എല്ലാവരെയും പ്രചോദിപ്പിക്കുന്നതാവും ഈ സിനിമയെന്ന് ക്രിസ്റ്റസ് സ്റ്റീഫന്‍ വ്യക്തമാക്കി.
ഇന്ത്യന്‍ നാവിക സേന സിംഫണി ബാന്റില്‍ വയലിന് കലാകാരനായി സേവനമനുഷ്ഠിച്ച ക്രിസ്റ്റസ് സ്റ്റീഫന്‍ ചെറുപ്പകാലം മുതല്‍ കലാരംഗത്ത് സജീവമാണ്. അന്താരാഷ്ട്ര മിലിട്ടറി മ്യൂസിക്ക് ഫെസ്റ്റിവലുകളിലടക്കം പല വേദികളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
നിരവധി പരസ്യ ചിത്രങ്ങളുടെ സഹസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുമുണ്ട്.
സ്വതന്ത്ര സിനിമാറ്റോഗ്രാഫറായി മലയാളം, സംസ്കൃതം, മാറാഠി തുടങ്ങിയ ഭാഷകളിലായി 13 സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച മലയാളത്തിലെ പ്രശസ്ത ക്യാമറമാൻ എൽദോ ഐസക്കാണ് ഈ ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ഭൂഷന് പ്രധാന്, കേതകി നാരായണന്, കേയ ഇന്‍ഗ്ലെ, പ്രണവ് റാവൊറാണെ, അരുൺ നലവടെ, ജയരാജ് നായർ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
കാര്യനിർവാഹക നിർമ്മാതാവ് സദാനന്ദ് ടെംബൂള്കർ, ചീഫ് അസിസ്റ്റന്റ് ഡയറക്ടർ വിശാൽ സുഭാഷ് നണ്ട്ലാജ്കർ, അസിസ്റ്റന്റ് ഡയറക്ടർ മൗഷിൻ ചിറമേൽ, സംഗീതം സന്തോഷ് നായർ, ക്രിസ്റ്റസ് സ്റ്റീഫൻ, മ്യൂസിക് അസിസ്റ്റ് അലൻ തോമസ്, ഗാനരചയിതാവ് സമൃദ്ധി പാണ്ഡെ, പശ്ചാത്തല സംഗീതം ജോർജ് ജോസഫ്, മിക്സ് & മാസ്റ്റർ ബിജിൻ മാത്യു, സൗണ്ട് ഡിസൈനിംഗ്, മിക്സിംഗ് അഭിജിത് ശ്രീറാം ഡിയോ, ഗായകർ അഭയ് ജോധ്പൂർകർ, ഷരയു ദാത്തെ, സായിറാം അയ്യർ, ശർവാരി ഗോഖ്ലെ, അനീഷ് മാത്യു , ഡി ഐ കളറിസ്റ്റ് ഭൂഷൺ ദൽവി, എഡിറ്റർ സുബോധ് നർക്കർ, വസ്ത്രാലങ്കാരം ദർശന ചൗധരി, കലാസംവിധായകൻ അനിൽ എം. കേദാർ, വിഷ്വൽ പ്രമോഷൻ നരേന്ദ്ര സോളങ്കി, വിതരണം- റിലീസ് ചുമതലയുള്ള എക്സിക്യൂട്ടീവ് ഫിബിൻ വർഗീസ്, ഡിജിറ്റൽ മാർക്കറ്റിംഗ് മീഡിയ വൺസൊല്യൂഷൻ, ജയ്മിൻ ഷിഗ്വാൻ, പബ്ലിക് റിലേഷൻ അമേയ് ആംബർകർ (പ്രഥം ബ്രാൻഡിംഗ്), പിആർഒ പി ആർ സുമേരൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]