
ചെങ്ങന്നൂർ ∙ പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ കടത്തിയ 13.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ. റബിയുൾ ഹക്ക് (36) ആണ് പിടിയിലായത്.
ചൊവ്വാഴ്ച വൈകിട്ട് 6.40ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ദിബ്രുഗഡിൽ നിന്നു കന്യാകുമാരിയിലേക്കു പോയ വിവേക് എക്സ്പ്രസ് ട്രെയിനിൽ കടത്തിയ കഞ്ചാവ് ട്രെയിനിൽ പരിശോധന നടത്തിയ ആർപിഎഫ്-എക്സൈസ് സംയുക്ത സംഘമാണ് പിടികൂടിയത്.
ബംഗാളിൽ നിർമാണ തൊഴിലാളിയായ ഇയാൾ 16 പ്ലാസ്റ്റിക് ക്രിക്കറ്റ് ബാറ്റുകൾക്കുള്ളിൽ കഞ്ചാവ് ഒളിപ്പിച്ചു കടത്തുകയായിരുന്നു.
കോട്ടയം മുതൽ ട്രെയിനിൽ പരിശോധന നടത്തുകയായിരുന്നു ആർപിഎഫ്-എക്സൈസ് സംഘം. ചെങ്ങന്നൂരിൽ ട്രെയിനിറങ്ങിയപ്പോൾ സംശയം തോന്നി റബിയുളിനെ ചോദ്യം ചെയ്തു.
ബാറ്റുകൾക്കു സാധാരണയിൽ കവിഞ്ഞ ഭാരമുള്ളതായി കണ്ടതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് ഉള്ളിൽ കഞ്ചാവ് കണ്ടെത്തിയത്.
ആർപിഎഫ് ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ എ.ജെ.ജിപിൻ, ചെങ്ങന്നൂർ ഇൻസ്പെക്ടർ വി.ടി.ദിലീപ്, ക്രൈം ഇന്റലിജൻസ് സബ് ഇൻസ്പെക്ടർ പ്രെയ്സ് മാത്യു, എഎസ്ഐമാരായ ഗിരികുമാർ, ഫിലിപ്സ് ജോൺ, ഹെഡ് കോൺസ്റ്റബിൾമാരായ എസ്.വി.ജോസ്, ജി.വിപി എക്സൈസ് ചെങ്ങന്നൂർ റേഞ്ച് ഇൻസ്പെക്ടർ വി.സജീവ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ജോഷി ജോൺ, ആർ.ബിജു പ്രകാശ്, പ്രിവന്റീവ് ഓഫിസർമാരായ പി.ആർ.ബിനോയ്, അബ്ദുൽ റഫീക്ക്, സിവിൽ എക്സൈസ് ഓഫിസർമാരായ വിഷ്ണു വിജയൻ, എ.എസ്.ഗോകുൽ, ആർ.രാജേഷ്, ആർ.
ശ്രീജിത്ത്, ബി.വിജയലക്ഷ്മി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]