
തിരുവനന്തപുരം∙ സപ്ലൈകോ വിൽപനശാലകളിലും ഓണച്ചന്തകളിലും വെളിച്ചെണ്ണ വില വീണ്ടും കുറച്ചു. സബ്സിഡി വെളിച്ചെണ്ണ (ശബരി) ലീറ്ററിന് 339 രൂപ.
സബ്സിഡി ഇതര വെളിച്ചെണ്ണയ്ക്ക് 389 രൂപ. കേര വെളിച്ചെണ്ണയുടെ വില ഇന്നലെ വൈകിട്ട് 6 മുതൽ ലീറ്ററിന് 429 രൂപയായും കുറച്ചതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
13 ഇനം സബ്സിഡി സാധനങ്ങൾ ഓണം പ്രമാണിച്ച് സെപ്റ്റംബർ മാസത്തേത് ഉൾപ്പെടെ 2 മാസത്തേത് ഇപ്പോൾ വാങ്ങാം.
ഓഗസ്റ്റിലേത് വാങ്ങാത്തവർക്ക് സെപ്റ്റംബറിലെ ഉൾപ്പെടെ 2 മാസത്തെ ലഭിക്കും. ഓഗസ്റ്റിലേതു വാങ്ങിയവർക്കു സെപ്റ്റംബറിലേതും ഇപ്പോൾ വാങ്ങാം.
സബ്സിഡി സാധനങ്ങൾ വാങ്ങാൻ റേഷൻ കാർഡ് വേണം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]