
ഇരിട്ടി ∙ മനുഷ്യ –വന്യജീവി സംഘർഷ ലഘൂകരിക്കാൻ വനം വകുപ്പ് രൂപീകരിച്ചിട്ടുള്ള പ്രാഥമിക പ്രതികരണസേന (പ്രൈമറി റെസ്പോൺസ് ടീം) ജില്ലയിലെ അംഗങ്ങൾക്ക് വളയംചാലിൽ ആറളം വന്യജീവി സങ്കേതം ഡോർമിറ്ററി ഹാളിൽ ദ്വിദിന പരിശീലനം തുടങ്ങി. ആറളം, അയ്യൻകുന്ന്, കൊട്ടിയൂർ, കേളകം, പയ്യാവൂർ പഞ്ചായത്തുകളിൽ രൂപീകരിച്ചിട്ടുള്ള പിആർടികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട
60 സേനാംഗങ്ങൾക്കാണു പരിശീലനം നൽകുന്നത്. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗം മിനി ദിനേശൻ അധ്യക്ഷത വഹിച്ചു.
ആറളം വൈൽഡ് ലൈഫ് വാർഡൻ മിഷൻ പിആർടി നോർത്ത് റീജൻ നോഡൽ ഓഫിസർ വി.രതീശൻ, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, റേഞ്ചർ കെ.വ.ിആനന്ദൻ, വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ കൺസർവേഷൻ ബയോളജിസ്റ്റ് ഡോ. ഒ.വിഷ്ണു എന്നിവർ ക്ലാസെടുത്തു.
സമാപനം ഇന്ന് 4.30 ന് മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]