
ഗുരുവായൂർ ∙ ബ്രിട്ടിഷ് പൗരൻ ബോറിസ് ബാർക്കറും ബ്രിട്ടനിൽ സ്ഥിരതാമസക്കാരിയായ പറവൂർ സ്വദേശിനി ജിജിയും ഗുരുവായൂർ സായി മന്ദിരത്തിൽ വൈദിക വിധിപ്രകാരം വിവാഹച്ചടങ്ങുകൾ നടത്തി. 22 വർഷം മുൻപ് വിവാഹിതരായ ഇവർ ബ്രിട്ടനിൽ ഒരുമിച്ചാണ് താമസം.
കേരളത്തിലെത്തി വൈദിക വിധിപ്രകാരം വിവാഹിതരാകണമെന്ന മോഹം സാധിക്കാനാണ് എത്തിയത്.
ബർമിങ്ങാം സിറ്റി യൂണിവേഴ്സിറ്റിയിൽ ടെക്നിക്കൽ സൂപ്പർവൈസറാണ് ബോറിസ് ബാർക്കർ. ജിജി മെട്രോപൊളിറ്റൻ ഹോസ്പിറ്റലിൽ സീനിയർ ഹെൽത്ത് കെയർ അസിസ്റ്റന്റ്.
സായി മന്ദിരത്തിൽ സ്വാമി ഹരിനാരായണന്റെ നേതൃത്വത്തിൽ മുളമംഗലം കൃഷ്ണൻ നമ്പൂതിരി ആചാര്യനായി വിവാഹച്ചടങ്ങുകൾ നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]