
കൊല്ലം ∙ ഓഗസ്റ്റ് 21ന് ആരംഭിച്ച കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റ് എൻസിസിയുടെ 10 ദിവസത്തെ സെയിലിങ് തുടരുന്നു. കൊല്ലം ഗ്രൂപ്പിന്റെ കീഴിലുള്ള മൂന്നു കേരള നേവൽ യൂണിറ്റ് എൻസിസിയുടെ കമാൻഡിങ് ഓഫിസറായ ക്യാപ്റ്റൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലാണ് ഈ പ്രയാണം നടക്കുന്നത്.
65 കേഡറ്റുകളും സ്റ്റാഫും ഉൾപ്പെടുന്ന സംഘമാണ് യാത്രയിലുള്ളത്.
കുമാരനാശാൻ സ്മാരകത്തിന് സമീപം എത്തിയപ്പോൾ ആശാന്റെ കവിതകൾ സംഘം ആലപിച്ചു. പുന്നമടയിൽ എത്തിയപ്പോൾ ‘ജലം സംരക്ഷിക്കൂ’ എന്ന ആശയത്തിൽ ഒരു നാടകവും കേഡറ്റുകൾ അവതരിപ്പിച്ചു.
കണ്ണങ്കര ജെട്ടിയിൽ ജലാശയ സംരക്ഷണത്തിന്റെ പ്രാധാന്യത്തെ അടിസ്ഥാനമാക്കിയുള്ള മൈം പ്രകടനം നടത്തി. പാതിരാമണൽ പക്ഷിസങ്കേതത്തിൽ വച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന പ്രചാരണം നടത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]