
പാപ്പിനിശ്ശേരി ∙ അരോളിയിൽ പ്രത്യേക ഇനം പ്രാണിശല്യം രൂക്ഷം. ഇവ കൃഷിയിടത്തിൽ നിന്നു വീടുകളിലേക്ക് അതിക്രമിച്ചു കയറാൻ തുടങ്ങിയതോടെ നാട്ടുകാർ ദുരിതത്തിലായി.
അരോളി ശാന്തിപ്രഭ കലാസമിതിക്കു സമീപം വയലിനോടു ചേർന്ന വീട്ടുകാർക്കാണ് ഏറെ ദുരിതം. പകൽ നല്ല വെയിൽ വരുമ്പോഴാണ് പ്രാണികളുടെ ശല്യം കൂടുതലാകുന്നത്.
ബ്രൗൺ നിറത്തിലുള്ള സ്റ്റിങ്ക് ബഗ് ഇനത്തിൽപെടുന്ന പ്രാണികളാണിവ. ഇവയ്ക്ക് രൂക്ഷഗന്ധമാണ്.
ശരീരത്തിൽ തൊട്ടാൽ അലർജിയുണ്ടാകുന്നതായും നാട്ടുകാർ പറയുന്നു.
പ്രാണികൾ വർധിക്കുന്നത് അടിയന്തരമായി നിയന്ത്രിക്കേണ്ടതിനാൽ ആവശ്യമായ നടപടികൾ തുടങ്ങിയിട്ടുണ്ട്. വേപ്പ് അധിഷ്ഠിത കീടനാശിനിയായ അസാഡിറക്ടിൻ 10 മില്ലിഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ചു തളിക്കുക.
പ്രാണികൾ കൂട്ടമായി കാണുന്ന ഇടങ്ങളിൽ ഡെൽറ്റാമെത്രിൻ 1 മില്ലിഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ ലയിപ്പിച്ചു തളിക്കുക. കൃഷി വിജ്ഞാനകേന്ദ്രം ശാസ്ത്രജ്ഞരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അവരുടെ വിശദമായ പഠനം കൂടി ഉൾപ്പെടുത്തി പ്രശ്നം പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും.
കെ.കെ.രാജശ്രീ, കൃഷി ഓഫിസർ പാപ്പിനിശ്ശേരി
വയലിലെ കാട്ടുചേമ്പ് ചെടിയുടെ ഇലയിലാണ് ആദ്യം ഇവയെ കൂട്ടത്തോടെ കണ്ടെത്തിയത്. വിളകളിൽ വലിയ നാശം വരുത്തിയിട്ടില്ല.
പിന്നീട് വീടുകളോടു ചേർന്നുള്ള ചെടികളിലും മരക്കൊമ്പുകളിലും പറ്റിച്ചേർന്നു പെട്ടെന്നു പെരുകിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ 3 ദിവസമായി വയലിൽ നിന്നും വീടുകളുടെ ഭിത്തികളിലേക്കും വ്യാപിച്ച നിലയിലാണുള്ളത്.
മിക്ക വീടുകളും പകൽനേരം വാതിൽ തുറക്കാൻ പറ്റാത്ത നിലയിലാണ്. പാപ്പിനിശ്ശേരി കൃഷി ഓഫിസറും സംഘവും സ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചു തുടങ്ങി.
വീടുകളോടു ചേർന്ന സ്ഥലമായതിനാൽ പ്രാണികളെ പെട്ടെന്നു നശിപ്പിക്കാൻ ശക്തമായ കീടനാശിനി ഉപയോഗിക്കാൻ സാധിക്കുകയുമില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]