
ഇരിങ്ങാലക്കുട∙ ബാറിനു മുൻപിലുണ്ടായ അടിപിടിയിൽ പരുക്കേറ്റ് ചികിത്സയ്ക്ക് എത്തി ജനറൽ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയും ഡോക്ടറുടെയും മറ്റു ജീവനക്കാരുടെയും ജോലി തടസ്സപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂർ ഊരകം സ്വദേശികളായ നെല്ലിശ്ശേരി വീട്ടിൽ റിറ്റ് ജോബ് (26) സഹോദരൻ ജിറ്റ് ജോബ് (27), ചേർപ്പുംകുന്ന് മഠത്തിപറമ്പിൽ വീട്ടിൽ രാഹുൽ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അടിപിടിയിൽ പരുക്കേറ്റ ജിറ്റിനെയും രാഹുലിനെയും റിറ്റ് ജോബ് ആണ് ആശുപത്രിയിൽ കൊണ്ടുവന്നത്. പരിശോധനയിൽ ജിറ്റിന് തലയ്ക്ക് പരുക്ക് ഉള്ളതായി കണ്ടതിനെ തുടർന്ന് സിടി സ്കാൻ ചെയ്യണമെന്ന് ഡോക്ടർ നിർദേശിച്ചു.
എന്നാൽ ജനറൽ ആശുപത്രിയിൽ ഇതിനുള്ള സൗകര്യം ഇല്ലെന്നത് ചോദ്യം ചെയ്ത യുവാക്കൾ ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇത് തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരനെ മർദിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
മർദനത്തിൽ പരുക്കേറ്റ ജിറ്റിനെയും രാഹുലിനെയും പൊലീസ് പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. ഞായർ രാത്രി 9.30ന് ചെറാക്കുളം ബാറിനു മുൻപിൽ നടന്ന സംഘർഷത്തിൽ പതിനാലോളം പേർ ചേർന്ന് ആക്രമിച്ച് പരുക്കേൽപിച്ചതായി കാണിച്ച് പ്രതികളിൽ ഒരാളായ രാഹുൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]