
കോഴിക്കോട്∙ എഴുത്തിന്റെ വഴികൾ കണ്ടെത്തേണ്ടതു ജീവിതത്തിന്റെ തെളിമയിൽ നിന്നോ അതോ ലഹരിയുടെ മയക്കത്തിൽ നിന്നോ? അച്ചടക്കമുള്ള ജീവിതം നയിക്കുന്ന എഴുത്തുകാരന് അരാജകത്വത്തിന്റെ കഥ പറയാൻ ലഹരിയുടെ സാന്നിധ്യം കൂടിയേ തീരു എന്നുണ്ടോ? മലയാള സാഹിത്യത്തിൽ എല്ലാ കാലത്തും പുകഞ്ഞു കൊണ്ടിരുന്നതാണ് എഴുത്തും ലഹരിയും തമ്മിലുള്ള കാണാബന്ധം. സെപ്റ്റംബറിലെ ഹോർത്തൂസ് കോലായ ചർച്ചയുടെ വിഷയവും അതാണ്.
‘എഴുത്ത്, ജീവിതം, ലഹരി’. പ്രശസ്ത ജ്വല്ലറി ഗ്രൂപ്പ് ആയ മെറാൾഡയുടെ സഹകരണത്തോടെ 13നു നടത്തുന്ന പരിപാടിയിൽ വായനക്കാർക്കും പങ്കുചേരാം.ലഹരിയും അതിന്റെ പ്രത്യാഘാതങ്ങളും സ്ഥിരം കാഴ്ചയായ കാലത്താണ് ഹോർത്തൂസ് പ്രതിമാസ കോലായ ചർച്ച ‘എഴുത്ത്, ജീവിതം, ലഹരി’ എന്ന വിഷയത്തിൽ സംവാദവുമായി എത്തുന്നത്.
മയ്യഴിയിലെയും ഹരിദ്വാറിലെയും ഡൽഹിയിലെയും തെരുവുകളിലെ ബൊഹീമിയൻ ജീവിതങ്ങളെ മലയാളിക്കു മുന്നിൽ എത്തിച്ച എം.മുകുന്ദൻ, കഞ്ചാവ് എന്ന കൃതിയിലൂടെ വ്യത്യസ്തമായ വായനാ പരിസരം പരിചയപ്പെടുത്തിയ ലിജീഷ് കുമാർ, യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ ബിനീഷ് പുതുപ്പണം എന്നിവരാണ് ‘എഴുത്ത്, ജീവിതം, ലഹരി’ എന്ന വിഷയത്തിൽ സംവദിക്കാൻ എത്തുന്നത്.
ലിജീഷ് കുമാർ ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
വടകര പുതുപ്പണം സ്വദേശിയായ ബിനീഷ് പുതുപ്പണം പതിനഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലഹരിയിൽ മുങ്ങിയ കഥാപാത്രങ്ങളുടെ ലോകം കെട്ടിപ്പടുക്കുമ്പോൾ വ്യക്തിപരമായ അനുഭവങ്ങളാണോ ഭാവനയാണോ കൂടുതൽ ആശ്രയിക്കുന്നതെന്ന് എഴുത്തുകാർ സംവാദത്തിൽ പങ്കിടും.സെപ്റ്റംബർ 13നു നടക്കാവ് മലയാള മനോരമ ഓഫിസിൽ നടത്തുന്ന ഹോർത്തൂസ് കോലായ ചർച്ചയിൽ പങ്കെടുക്കാൻ മുൻകൂട്ടി പേര് റജിസ്റ്റർ ചെയ്യണം: 0495 2367522
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]